ദിസ്പൂർ: ഫെബ്രുവരി 22- ന് ഗുലാബ് ചന്ദ് കടാരിയ അസം ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയുട മുതിർന്ന നേതാവും രാജ്യസ്ഥാൻ നിയമ സഭയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നൽകിയ ഭരണഘടനാ ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി നിറവേറ്റുമെന്നും ഗുലാബ് ചന്ദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് നൽകിയ എല്ലാചുമതലയും ഉത്തരവാദിത്വവും കാര്യക്ഷമമായി നിർവ്വഹിച്ചിട്ടുണ്ടെന്നും ഗുലാബ് ചന്ദ് പറഞ്ഞു.
രാജസ്ഥാനിലെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായും സംസ്ഥാന ആഭ്യന്തരമന്ത്രിയായും എംപിയായും പ്രവർത്തിച്ച ഗുലാബ് ചന്ദ് കടാരിയ ഉദയ്പൂരിൽനിന്ന് എട്ട് തവണ എംൽഎ ആയിട്ടുണ്ട്.
Comments