ചാർ ധാം യാത്ര; ഉത്തരാഖണ്ഡിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താൻ അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചാർ ധാം യാത്ര; ഉത്തരാഖണ്ഡിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താൻ അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 05:53 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ചാർ ധാം യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഉന്നതോദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിൽ ചാർ ധാം യാത്ര സുഗമമാക്കാനുള്ള ക്രമീകരണങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. കഴിഞ്ഞ വർഷത്തെ ചാർ ധാം യാത്രയിലെ തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായ റെക്കോർഡ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഭക്തർക്ക് യാത്ര സുഗമമാക്കാൻ വേണ്ടി സർക്കാർ പുതിയ സംവിധാനങ്ങൾ നടപ്പിലാക്കും. കഴിഞ്ഞ വർഷം തീർത്ഥാടകരുടെ എണ്ണം 22 ലക്ഷം കടന്നിരുന്നു.

പ്രധാനമായും ജോഷിമഠ് ദുരന്തത്തെക്കുറിച്ച് അവലോകന യോഗത്തിൽ ചർച്ച നടത്തി. വിശുദ്ധ ബദരീനാഥ് ക്ഷേത്രത്തിലെത്താനുള്ള അവസാന സ്റ്റോപ്പാണ് ജോഷിമഠ്. ജോഷിമഠ് ദുരന്തത്തെത്തുടർന്ന് ചാർ ധാം റോഡിന്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. റോഡിന്റെ നിർമ്മാണം പുനരാരംഭിച്ച് ഗതാഗതയോഗ്യമാക്കുമെന്നുള്ള അവലോകന യോഗത്തിൽ തീരുമാനമായി. ജോഷിമഠ് ദുരന്തം ചാർധാം യാത്രയെ ബാധിക്കില്ലെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കഴിഞ്ഞ മാസം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നാല് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള ‘ചാർ ധാം യാത്ര’ ഏപ്രിലിൽ ആരംഭിക്കും. ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട തീർത്ഥാടനയാത്രയാണ് ചാർ ധാം യാത്ര. നീണ്ട കാലത്തെ വ്രതം അനുഷ്ഠിച്ചാണ് ആളുകൾ ചാർ ധാം യാത്രയ്‌ക്കായി പുറപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ നാലു ഹൈന്ദവ തീർഥാടനകേന്ദ്രങ്ങളിലൂടെയാണ് ചാർ ധാം യാത്ര നടക്കുന്നത്. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ സ്ഥലങ്ങളിലേക്കാണ് തീർത്ഥാടനം നടക്കുക. ഓരോ വർഷവും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇവിടെക്കെത്തുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് സ്ഥിതി ചെയ്യുന്നത്. കേദാർനാഥ് സ്ഥിതി ചെയ്യുന്നത് രുദ്രപ്രയാഗ് ജില്ലയിലാണ്. ഗംഗാനദിയുടെ ഉത്ഭവ സ്ഥാനമായ ഗൗമുഖിന് സമീപമാണ് ഗംഗോത്രി സ്ഥിതി ചെയ്യുന്നത്. ചാർ ധാം തീർത്ഥയാത്രയുടെ ആദ്യ ലക്ഷ്യസ്ഥാനം മിക്കപ്പോഴും യമുനോത്രി ആയിരിക്കും. തീർത്ഥാടനത്തിനായി ഈ വർഷം ഗംഗോത്രിയും യമുനോത്രിയും ഏപ്രിൽ 22 നും തുറക്കും. കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 26 നും, ബദരീനാഥ് ക്ഷേത്രം ഏപ്രിൽ 27 നും തുറക്കും.

Tags: UTTARAKHANDPushkar Singh DhamiChar Dham Yatra
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies