ന്യൂഡൽഹി: നാല് വർഷംകൊണ്ട് കിസാൻ സമ്മാൻ നിധിയിലൂടെ കേന്ദ്രസർക്കാർ രാജ്യത്തെ എട്ടുകോടി കർഷകർക്ക് നൽകിയത് 2.24 ലക്ഷം കോടിരൂപ. 2023-24 ബജറ്റിൽ പദ്ധതിക്കായി 60,000 കോടിയാണ് വകയിരുത്തിയത്. ചെറുകിട കർഷകരെ ലക്ഷ്യമിട്ട് നടപ്പാക്കിയ ഈ പദ്ധതിയിൽ ഓരോ കർഷകനും പ്രതിവർഷം 6000 രൂപ വീതം നധസഹായമാണ് കേന്ദ്രസർക്കാർ നൽകുന്നത്.
കഴിഞ്ഞ വർഷത്തോടുകൂടി 12 ഗഡുക്കൾ സർക്കാർ നൽകിയിരുന്നു. വാർഷികദിനത്തിന്റെ ഭാഗമായി 13-ാം ഗഡു നാളെ വിതരണം ചെയ്യും. കോറൊണ മഹാമാരിയെ തുടർന്ന് ബുദ്ധിമുട്ടുന്ന കർഷകർക്ക് വലിയ ആശ്വാസമായിരുന്നു ഭാരത സർക്കാർ ആവിഷ്കരിച്ച കിസാൻ സമ്മാൻ നിധി.
കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ ഈ ദിനം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഫെബ്രുവരി 24-ന് നടക്കുന്ന വാർഷിക ദിനത്തിൽ ബിജെപി നേതാക്കൾ നേരിട്ട് ഗുണഭോക്താക്കളുമായി സംവദിക്കും.2019 ഫെബ്രുവരി 24-നാണ് കിസാൻ സമ്മാൻ നിധി യോജന പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
Comments