ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഗോൾജു ക്ഷേത്രം സന്ദർശിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവതിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഗോൾജു ക്ഷേത്രത്തിൽ നീതിയുടെ ദേവതയാണ് പ്രതിഷ്ഠ. അതിനാൽ ഇവിടെ പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ നിറവേറുമെന്നും പുഷ്കർ സിംഗ് ധാമിപറഞ്ഞു.
ക്ഷേത്രസന്ദർശനത്തിനു ശേഷം കുട്ടികളുൾപ്പെടുന്ന പ്രദേശവാസികളുമായി അദ്ദേഹം സമയം ചിലവഴിച്ചു. സംസ്ഥാനത്തിന്റെ ക്ഷേമമാണ് തന്റെ ആത്യാന്തികലക്ഷ്യം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വികസനം എത്തിക്കാൻ സർക്കാർ പ്രതിജ്ഞബന്ധരാണെന്നും ധാമി പറഞ്ഞു
Comments