ഹൈദരാബാദ് : ഹൽദി ചടങ്ങിൽ പങ്കെടുക്കവെ 40-കാരന് ദാരൂണാന്ത്യം. ഹൈദരാബാദിലെ കാലാ പഛർ മേഖലയിലാണ് സംഭവം. ജ്വല്ലറി ജീവനക്കാരനായ മുഹമ്മദ് റബ്ബാനിയാണ് മരിച്ചത്. ഹൽദി ചടങ്ങിൽ നിന്നുള്ള വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുമായി ബന്ധപ്പെട്ട് ആഘോഷവേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു റബ്ബാൻ. വരന്റെ കാലിൽ മഞ്ഞൾ പുരട്ടുന്നതിനായി് പുഞ്ചിരി തൂകി നിൽക്കുന്ന റബ്ബാനെ വീഡിയോയിൽ കാണാവുന്നതാണ്.
എന്നാൽ മഞ്ഞൾ പുരട്ടുന്നുതിനായി മുന്നിലേക്ക് കുനിഞ്ഞപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് അധികൃതർ അറിയിച്ചു. റബ്ബാനിയുടെ മരണത്തെ തുടർന്ന് വിവാഹം മാറ്റി വയ്ക്കുകയായിരുന്നു.
Comments