പാലക്കാട്: തച്ചമ്പാറയിൽ വീടിന് മുകളിൽ ഉണങ്ങാനിട്ട തുണി എടുക്കാൻ പോയ എട്ട് വയസുകാരൻ അയ കെട്ടിയിരുന്ന കയറിൽ കുടുങ്ങി മരിച്ചു. തച്ചമ്പാറ കോലാനി വീട്ടിൽ ഷമീറിന്റെ മകൻ ആലിഫ് ആണ് മരിച്ചത്. തച്ചമ്പാറ സെൻറ് ഡൊമനിക് യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
വീടിനുമുകളിൽ ഉണക്കാനിട്ട തുണിയെടുക്കാനായി പോയതായിരുന്നു കുട്ടി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ച് പോയ അമ്മയാണ് ആലിഫ് കഴുത്തിൽ കയറും തോർത്തുമുണ്ടും കുടുങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ അടുത്തുള്ളവരുടെ സഹായത്തോടെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments