ജടായുപാറയിലേക്ക് 1008 പടികൾ; നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് മൂന്നിന് ആരംഭിക്കും;കുത്തിയോട്ട ചുവടുകളുടെ ദൃശ്യാവിഷ്‌കാരമായ 'രാമതാനം' പ്രദർശിപ്പിക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജടായുപാറയിലേക്ക് 1008 പടികൾ; നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് മൂന്നിന് ആരംഭിക്കും;കുത്തിയോട്ട ചുവടുകളുടെ ദൃശ്യാവിഷ്‌കാരമായ ‘രാമതാനം’ പ്രദർശിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2023, 12:43 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ചടയമംഗലം ജടായുപാറയിലേക്കെത്താൻ 1008 പടികൾ. നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ച് മൂന്നിന് ആരംഭിക്കും. പാറയുടെ അടിവാരത്ത് ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയ്‌ക്കാകും ചടങ്ങുകൾ നടക്കുക. ആദ്യത്തെ പടവ് ഉടുപ്പി പേജവാർ മഠാധിപതിയും അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിയുമായ സ്വാമി വിശ്വപ്രസന്ന തീർത്ഥ സമർപ്പിക്കും. ആരാധനശില ഋഷി ജ്ഞാന സാധനാലയം അദ്ധ്യക്ഷ ദേവി ജ്ഞാനാഭനിഷ്ഠ സ്ഥാപിക്കും.

തുടർന്ന് പൊതു സമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അർജുൻ റാം മേഘ് വാൾ ഉദ്ഘാടനം ചെയ്യും. അദ്ധ്യാത്മരാമായണത്തിലെ ജടായുസ്തുതികൾ ചൊല്ലി കൊണ്ടാണ് ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ശീർഷക ഗാനത്തിന്റെ നൃത്താവിഷ്‌കാരവും തിരുവാതിരയും അവതരിപ്പിക്കും. പടവ് നിർമ്മാണത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ കുത്തിയോട്ട ചുവടുകളുടെ ദൃശ്യാവിഷ്‌കാരമായ ‘രാമതാനം’ പ്രദർശിപ്പിക്കും. സീതാദേവിയെ രക്ഷിക്കുന്നതിന് സ്വജീവൻ ബലി കൊടുത്ത ജടായുവിന്റെ വീരേതിഹാസം നിറഞ്ഞ ജീവത്യാഗത്തിന്റെ വ്യത്യസ്ത കലാരൂപങ്ങൾ അവതരിപ്പിക്കും. തുടർന്ന് നർത്തകി മഹാലക്ഷ്മിയുടെ സദാ രാമം ഭജേ എന്ന നൃത്തസന്ധ്യയും സ്വാമി കൃഷ്ണമയാനന്ദ തീർത്ഥ പാദരുടെ സോപാന നൃത്തവും ഉണ്ടായിരിക്കും.

കന്യാകുമാരി ജില്ലയിലുള്ള മൈലാടിയിൽ നിന്നും എത്തിക്കുന്ന ശിലകൾ ഉപയോഗിച്ചാണ് പടവുകൾ നിർമ്മിക്കുന്നത്. ആറ് ഇഞ്ച് കനവും ഒരടി വീതിയുമുള്ള ശിലാപടവുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ ബാലു ശിൽപിയാണ് നേതൃത്വം നൽകുന്നത്.

Tags: Kollam
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies