ജമ്മുകശ്മീർ : ജമ്മുകശ്മീരിൽ നിന്ന് ലേയിലേക്ക് 388 പൗരന്മാരെ വ്യോമസേന എയർലിഫ്റ്റ് ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ ഐഎൽ-76 വിമാനമാണ് ജമ്മുവിൽ നിന്ന് ലേയിലേക്ക് 388 പൗരന്മാരെ എയർലിഫ്റ്റ് ചെയ്തത്.
രണ്ട് ഐഎൽ-76 വിമാനങ്ങളാണ് എയർലിഫ്റ്റ് ചെയ്യുന്നതിനായി ജമ്മുവിലെ വ്യോമസേനാ സ്റ്റേഷനിൽ സജ്ജമാക്കിയിരുന്നത്. അതേസമയം, ലഡാക്ക് നിവാസികളെ ജമ്മുവിൽ നിന്ന് എയർലിഫ്റ്റ് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഓപ്പറേഷൻ സദ്ഭാവനയുടെ ഭാഗമായി കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരിലെയും ലഡാക്കിലെയും നിവാസികൾക്ക് ഇന്ത്യൻ വ്യോമസേന കാലാകാലങ്ങളായി സഹായങ്ങൾ എത്തിക്കുന്നുണ്ട്.
Comments