ഇസ്ലാമാബാദ്: പാകിസ്താനിൽ ഐഇഡി പൊട്ടിതെറിച്ച് നാല് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ബലൂചിസ്താൻ പ്രവശ്യയിലെ മാർക്കറ്റിനുള്ളിലെ ഒരു സൈക്കിളിലാണ് പൊട്ടിതെറിയുണ്ടായത്. ആക്രമണത്തെ തുടർന്ന് നാല് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും ബലൂചിസ്താൻ പോലീസ് വ്യക്തമാക്കി.
പാകിസ്താനിൽ ഭീകരാക്രമണം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇപ്പോഴും അക്രമം തുടർകഥയാണ്.
Comments