ന്യൂഡൽഹി: തെരുവ് നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി യുവാവ്. ഡൽഹി ഹരിഹർനഗറിലാണ് സംഭവം. തെരുവ് നായയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പാർക്കിൽവെച്ചാണ് യുവാവ് നായയെ പീഡനത്തിന് വിധേയമാക്കിയത്. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്.
തുടർന്ന് ഇയാൾ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് തയ്യാറായില്ലെന്ന് ഇയാൾ പറഞ്ഞു. സംഭവത്തിന്റെ പേരിൽ സാമൂഹ്യക്ഷേമ പ്രവർത്തകരും മൃഗസംരക്ഷണ പ്രവർത്തകരും പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുയാണ്. വീഡിയോ വൈറലായതോടെ നാട്ടുകാരും പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്യണം എന്ന തരത്തിൽ നിരവധിപ്പേരാണ് ട്വീറ്റിലൂടെ പ്രതികരിക്കുന്നത്. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ടതായും പ്രതിക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
Comments