പത്തനംതിട്ട: കൊലവിളി ഭീഷണിയുമായി സിഐടിയു നേതാവ്. ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി അലങ്കാരത്തിൽ സക്കീറാണ് ഭീഷണി മുഴക്കിയത്.
പത്തനംതിട്ട നഗരസഭയിലെ അനധികൃത മത്സ്യ കച്ചവടം ഹെൽത്ത് ഇൻസ്പെക്ടർ ദീപു പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി നഗരസഭ ഓഫീസിൽ എത്തി പരസ്യമായി ഭീഷണിപ്പെടുത്തിയത്. തുടർന്ന് നഗരസഭാ സെക്രട്ടറി വഴി ഉദ്യോഗസ്ഥൻ പത്തനംതിട്ട പോലീസിൽ പരാതി നൽകി.
എന്നാൽ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരൻ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരമാണ് പരാതി നൽകിയതെന്നും മൂന്ന് ദിവസമായി അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും ദീപു സൂചിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിക്കത്തതിനാൽ ഉദ്യോഗസ്ഥൻ വീണ്ടും പോലീസിൽപരാതിനൽകിയിട്ടുണ്ട്.
Comments