മലപ്പുറം: താക്കോലിനുള്ളിലും സ്വർണം കടത്താൻ ശ്രമം. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. മലപ്പുറം ഒതുക്കങ്ങൽ സ്വദേശി സൈദലവിയാണ് പിടിയിലായത്. 35 ഗ്രാം സ്വർണമാണ് താക്കോലിൽ പതിപ്പിച്ച നിലയിൽ കണ്ടെത്തിയയത്. വിപണിയിൽ ഇതിന് രണ്ട് ലക്ഷത്തോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു.
മറ്റൊരു കേസിൽ കോഴിക്കോട് പുതുപ്പാടി സ്വദേശി സബീറലിയും പിടിയിലായി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 15 ലക്ഷം രൂപ വിലമതിക്കുന്ന 258 ഗ്രാം സ്വർണമാണ്പിടിച്ചെടുത്തത്.
Comments