മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ഖാർകോപർ സ്റ്റേഷനിൽ മുംബൈ ലോക്കൽ ട്രെയിനിന്റെ 3 കോച്ചുകൾ പാളം തെറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രാവിലെ 8.46-ന് ബേലാപൂരിൽ നിന്ന് ഖാർകോപ്പറിലേക്കുള്ള ലോക്കൽ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ ഖാർകോപർ സ്റ്റേഷനിൽ പ്രവേശിക്കുന്നതിനിടെയാണ് പാളം തെറ്റിയത്.
സംഭവത്തെ തുടർന്ന് ബേലാപൂർ-സീവുഡ്സ്-ഖാർകോപ്പർ സബർബൻ ഇടനാഴിയിലെ റെയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക തകരാറ് പരിശോധിക്കാനായി റിലീഫ് ട്രെയിനുകൾ ഉടൻ സംഭവസ്ഥലത്ത് എത്തുകയും യാത്ര പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. യാത്രക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments