കൊല്ലം: മാനസികാസ്വാസ്ഥ്യമുളള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശിയായ 39 കാരിക്കാണ് മർദനമേറ്റത്. നൂറനാട് കെ.സി.എം ആശുപത്രിയിലാണ് സംഭവം. ആശുപത്രക്കെതിരെ പ്രതിഷേധമുയരുകയാണ്. മർദ്ദനമേറ്റ പാടുകളാണ് ശരീരമാസകലം. ഇതെതുടർന്ന് അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്തറിയുന്നത്.
യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇവർ അക്രമസ്വഭാവം കാണിച്ചിരുന്നതായും യുവതിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. നഴ്സുമാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് തങ്ങൾ തിരിച്ചടിച്ചതെന്നും ഡോക്ടർ കൂട്ടിചേർത്തു.
Comments