രാമനവമി മുതൽ ഏകാദശി വരെ; മാര്‍ച്ച് മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും അറിയാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമനവമി മുതൽ ഏകാദശി വരെ; മാര്‍ച്ച് മാസത്തിലെ പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 11:44 am IST
RAMA NAVAMI

RAMA NAVAMI

Facebook
Twitter
WhatsAppTelegram

 

മാര്‍ച്ച് മാസം എന്നത് പുതുവര്‍ഷത്തിന്റെ അലയൊലികള്‍ ഒതുങ്ങി പ്രധാന വ്രതദിനങ്ങളും ഉത്സവങ്ങളും ആരംഭിക്കുന്ന മാസം കൂടെയാണ്. ഈ മാസത്തില്‍ വരുന്ന ദിനങ്ങളിലെ പ്രത്യകതകൾ അറിയാം. ഈ വര്‍ഷം മാര്‍ച്ച്, ഫാല്‍ഗുനവും ചൈത്ര മാസവും കൂടിച്ചേര്‍ന്നതാണ്. മാര്‍ച്ച് മാസത്തിലെ ആദ്യത്തെ 7 ദിവസങ്ങളില്‍ ഫാല്‍ഗുന മാസം നിലനില്‍ക്കും, അതിനുശേഷം മാര്‍ച്ച് 8 മുതല്‍ ചൈത്രമാസം ആരംഭിക്കും. ചൈത്ര മാസം മുതല്‍ ഹിന്ദു പുതുവര്‍ഷം ആരംഭിക്കുന്നു.

ഈ മാസത്തില്‍ നിരവധി പ്രധാന വ്രതങ്ങളും ഉത്സവങ്ങളും വരുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് പുറമെ മുസ്ലീം മതവിശ്വാസികള്‍ക്കും പവിത്രമായതും വിശേഷവുമുള്ള മാസമാണ്. ഇത്തവണ മാര്‍ച്ചിലാണ് റമദാന്‍ നോമ്പ് തുടങ്ങുന്നത്. 2023 മാര്‍ച്ച് മാസത്തില്‍ വരുന്ന പ്രധാന വ്രതങ്ങളും ഉത്സവങ്ങളും അറിയാം.

2023 മാര്‍ച്ച് വ്രത ദിനങ്ങള്‍

മാര്‍ച്ച് 3 – അംലകി ഏകാദശി, മാര്‍ച്ച് 4 – ശനി പ്രദോഷ വ്രതം, മാര്‍ച്ച് 7 – ഹോളിക ദഹന്‍, ഫാല്‍ഗുന പൂര്‍ണിമ വ്രതം, മാര്‍ച്ച് 8 – ഹോളി, മാര്‍ച്ച് 9 – ഭായ് ദൂജ് , മാര്‍ച്ച് 11- സങ്കഷ്ടി ചതുര്‍ത്ഥി, മാര്‍ച്ച് 12 – രംഗ് പഞ്ചമി, മാര്‍ച്ച് 14 – ശീതള സപ്തമി, മാര്‍ച്ച് 15 – മീന സംക്രാന്തി, മാര്‍ച്ച് 18 – പാപമോചിനി ഏകാദശി, മാര്‍ച്ച് 19- കൃഷ്ണപക്ഷ പ്രദോഷ വ്രതം, മാര്‍ച്ച് 20 – പ്രതിമാസ ശിവരാത്രി, മാര്‍ച്ച് 21 – ചൈത്ര അമാവാസി, മാര്‍ച്ച് 22 – ചൈത്ര നവരാത്രി, ഹിന്ദു പുതുവത്സരം ആരംഭം, ഗുഡി പദ്വ, മാര്‍ച്ച് 23 – റമദാന്‍ ആരംഭം, മാര്‍ച്ച് 24 – മത്സ്യ ജയന്തി, ഗൗരി പൂജ , മാര്‍ച്ച് 25 – ചതുര്‍ത്ഥി, ലക്ഷ്മി പഞ്ചമി, മാര്‍ച്ച് 29 – ചൈത്ര നവരാത്രി അഷ്ടമി, 30 മാര്‍ച്ച് – രാമനവമി, മാര്‍ച്ച് 31 – ചൈത്ര നവരാത്രി അവസാനം,

മാര്‍ച്ച് മാസത്തിലെ ആമലകീ ഏകാദശി ( തിരുന്നാവായ ഏകാദശി )

ഫാൽഗുനമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി എന്നറിയപ്പെടുന്നത്. വിധിപ്രകാരം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം പ്രദാനമാകുന്ന ദിവസമാണ് ആമലകീ ഏകാദശി ( തിരുന്നാവായ ഏകാദശി ). മാര്‍ച്ച് മാസത്തില്‍ ഫാല്‍ഗുന ശുക്ല പക്ഷത്തിലെ അംലകി ഏകാദശിയിലും ചൈത്ര കൃഷ്ണ പക്ഷത്തിലെ പാപമോചിനി ഏകാദശിയിലും വ്രതം ആചരിക്കും. ഏകാദശി വ്രതം മഹാവിഷ്ണുവിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ആമലകീ ഏകാദശി ദിനത്തില്‍ നെല്ലിക്കയെ ആരാധിക്കുന്നതിലൂടെ ഒരാള്‍ക്ക് മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം പാപമോചിനി ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് ഒരു വ്യക്തിയുടെ ഏഴ് ജന്മങ്ങളിലെ പാപങ്ങള്‍ കഴുകി കളയപ്പെടുന്നു.

ഹോളി

നിറങ്ങള്‍, മധുരപലഹാരങ്ങള്‍, വര്‍ണം വിതറിയുള്ള ആഘോഷം. അതെ, ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണ് ഹോളി. ഇത്തവണത്തെ ഹോളി 2023 മാര്‍ച്ച് ഏഴ്, എട്ട് തീയതികളിലായിട്ടാണ് ആഘോഷിക്കുന്നത്. ഉത്തരേന്ത്യയില്‍ ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ്‌ ഹോളിയുടെ അടിസ്ഥാനം. പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശിപുവിന്റെ സഹോദരിയായ ഹോളിഗയിൽ നിന്നാണ്‌ ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ. ഹോളിക ദഹനം ഫാല്‍ഗുന പൂര്‍ണിമയിലും ഹോളി അടുത്ത ദിവസം അതായത് ചൈത്ര മാസത്തിലെ കൃഷ്ണ പക്ഷത്തിലെ പ്രതിപാദ തീയതിയിലുമാണ്. അസുരരാജനായ ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയ്‌ക്കെതിരെ ശ്രീഹരി ഭക്തനായ പ്രഹ്ലാദന്‍ തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌.

ഭായ് ദൂജ്

ഹോളിയുടെ രണ്ടാം ദിവസമാണ് ഭായ് ദൂജ് ആഘോഷിക്കുന്നത്. ഈ ഭായ് ദൂജാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം. മനുഷ്യ ജീവിതത്തില്‍ സന്തോഷത്തിന്റെ നിറങ്ങള്‍ നിറയ്‌ക്കാനുള്ള സന്ദേശമാണ് ഹോളി ഉത്സവം. സഹോദരന്റെയും സഹോദരിയുടെയും സ്‌നേഹത്തിന്റെ പ്രതീകമായി ആഘോഷിക്കുന്നു.

ചൈത്ര നവരാത്രി

ഓരോ ഋതുവിലും ഓരോന്ന് എന്ന നിലയിൽ വർഷത്തിൽ നാല് തവണ നവരാത്രി ആഘോഷിക്കാറുണ്ട്. ചൈത്ര നവരാത്രിയില്‍ ഇതിനോടനുബന്ധിച്ച് വിശ്വാസികൾ ഒമ്പത് ദിവസം നീളുന്ന ഉപവാസം അനുഷ്‌ഠിക്കുകയും ഓരോ ദിവസവും ആദിപരാശക്തിയുടെ ഓരോ രൂപങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. തിന്മയെ നശിപ്പിക്കുന്നവൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുർഗ തന്റെ ത്രിശൂലവുമായി പൈശാചിക രാജാവായ മഹിഷാസുരനെ വധിക്കാനാണ് പിറവിയെടുത്തത്.

റമദാന്‍

ഇസ്ലാം മതത്തിന് വളരെ പവിത്രമായി കണക്കാക്കപ്പെടുന്ന മാസമാണ് റമദാന്‍. മുസ്ലീം മതവിശ്വാസികള്‍ ഒരു മാസത്തെ ഉപവാസം അനുഷ്ഠിക്കുന്നു. മനുഷ്യരുടെ മാർഗ ദർശനത്തിനായി നൽകപ്പെട്ട അവസാനത്തെ വേദ ഗ്രന്ഥം, വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ. ഈ വര്‍ഷം റമദാന്‍ മാസം മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 21 വരെയാണ്. ഏപ്രില്‍ 22നാണ് ഈദ് ആഘോഷം.

രാമ നവമി

മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ഭഗവാന്‍ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം ഹിന്ദുക്കള്‍ക്കിടയില്‍ ഒരു വലിയ ഉത്സവമായി ആഘോഷിക്കപ്പെടുന്നു. ഗൃഹപ്രവേശം, ഭൂമി പൂജ, പുതിയ ജോലി തുടങ്ങല്‍ എന്നിവയ്‌ക്ക് ഉത്തമ ദിനമാണ് ഇത്. രാമനവമി ദിവസം രാമനെക്കൂടാതെ അദ്ദേഹത്തിന്റെ പത്നി സീത, സഹോദരൻ ലക്ഷ്മണൻ, സേനാനായകൻ ഹനുമാൻ എന്നിവരേയും ആരാധിക്കുന്നു.

Tags: Templesramafestivalramanavami
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies