കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല.കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിവശങ്കരിന്റെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ, കേസുമായി ബന്ധപ്പെട്ട് കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ശിവശങ്കർ.
ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഉന്നത ബന്ധങ്ങളുള്ള ശിവശങ്കറിന് ജാമ്യം നൽകരുതെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒൻപത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ വാദിച്ചെങ്കിലും അതൊന്നും കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് എല്ലാം അഴിമതികളെപ്പറ്റി അറിയാമെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തതിന്റെ ഇടതും വലതും കൈയാണ് ശിവശങ്കറും സി. എം രവിന്ദ്രനും. പിണറായി വെറും റബ്ബർ സ്റ്റാമ്പാണെന്നും സ്വപ്‌ന പറഞ്ഞിരുന്നു
Comments