കൊണാർഡ് സാംഗ്മയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി; മേഘാലയയുടെ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊണാർഡ് സാംഗ്മയ്‌ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി; മേഘാലയയുടെ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 11:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മേഘാലയ തിരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രിയും എൻപിപി അദ്ധ്യക്ഷനുമായ കൊണാർഡ് സാംഗ്മയ്‌ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻപിപി എടുത്തുപറയാവുന്ന പ്രകടനമാണ് മേഘാലയയിൽ കാഴ്ചവെച്ചതെന്നും സംസ്ഥാനത്തിന്റെ പുരോഗതിക്കായുള്ള ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മേഘാലയ മുൻ മുഖ്യമന്ത്രിയും കൊണാർഡ് സാഗ്മയുടെ പിതാവുമായ പിഎ സാംഗ്മയെയും പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ സുഹൃത്ത് ഈ നേട്ടത്തിൽ അഭിമാനം കൊള്ളുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ബിജെപിയുമായി ചേർന്ന് ത്രിപുരയിൽ സർക്കാർ രൂപീകരിക്കുമെന്ന് കോൺറാഡ് സാംഗ്മ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പിന്തുണയ്‌ക്ക് നന്ദി അറിയിക്കുന്നതായും സംസ്ഥാനത്തിന്റെ വികസനത്തിന് ഒരുമിച്ച് നിന്ന് പ്രവർത്തിക്കുമെന്നും സാംഗ്മ അറിയിച്ചു. ബിജെപി നൽകിയ പിന്തുണ കത്ത് പങ്കുവെച്ചുകൊണ്ടായിരുന്നു സാംഗ്മയുടെ ട്വീറ്റ്. എൻപിപിക്ക് പിന്തുണ അറിയിച്ച് മുഖ്യമന്ത്രിയും പാർട്ടി അദ്ധ്യക്ഷനുമായ കോൺറാഡ് സാംഗ്മയ്‌ക്ക് ബിജെപി കത്തുനൽകിയിരുന്നു. പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സാംഗ്മയെ ഫോണിൽ ചർച്ച നടത്തി. തുടർന്നാണ് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് സാംഗ്മ അറിയിച്ചത്.

26 സീറ്റ് നേടിയ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. 11 സീറ്റ് നേടിയ യുഡിപിയാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. ബിജെപിയ്‌ക്ക് രണ്ട് സീറ്റുകളും ലഭിച്ചു. ഒറ്റയ്‌ക്ക് മത്സരിച്ച ബിജെപി സംസ്ഥാനത്ത് മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചത്.

Tags: BJPSangmaConard SangmaNPP
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies