ഈജിപ്ത് ഗിസയിലെ ഗ്രേറ്റ് പിരമിഡിൽ മറഞ്ഞിരുന്ന ഇടനാഴി കണ്ടെത്തി; ആധുനിക സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈജിപ്ത് ഗിസയിലെ ഗ്രേറ്റ് പിരമിഡിൽ മറഞ്ഞിരുന്ന ഇടനാഴി കണ്ടെത്തി; ആധുനിക സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 12:16 pm IST
FacebookTwitterWhatsAppTelegram

ഈജിപ്തിലെ ഗിസയിലുള്ള ഗ്രേറ്റ് പിരമിഡിന്റെ പ്രധാന കവാടത്തിന് സമീപം മറഞ്ഞിരുന്ന ഒമ്പത് മീറ്റർ നീളമുള്ള ഇടനാഴി കണ്ടെത്തി. 4,500 വർഷം പഴക്കമുള്ള ഈജിപ്തിലെ ഗ്രേറ്റ്  പിരമിഡ് ഇടനാഴിയാണ് ആധുനിക സാങ്കേതിക വിദ്യയിലൂടെ വിദഗ്ദർ കണ്ടെത്തിയിരിക്കുന്നത്.

ഇടനാഴിയ്‌ക്ക് ഏകദേശം 2 മീറ്റർ വീതിയുണ്ട് . കൂറ്റൻ ഘടനയുള്ള ശ്മശാന അറകളുടെ ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നതിനാണ് ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. മ്യൂൺ റേഡിയോഗ്രാഫി എന്ന പുത്തൻ സർവേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ അവസാനത്തെ രഹസ്യങ്ങൾ കണ്ടെത്താനാണ് ശാസ്ത്രജ്ഞർ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചത്. പിരമിഡിന്റെ വടക്ക് ഭാഗത്തായി രഹസ്യ അറ കണ്ടെത്താൻ കോസ്മിക് കിരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഇമേജിംഗ് രീതിയാണ് ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ആദ്യ പഠനം 2016-ൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പഠനത്തിന്റെ നടപടികളും വിശദ വിവരങ്ങളും ‘നേച്ചർ’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2015 ഒക്ടോബറിൽ ഈജിപ്തിലെ പുരാവസ്തു മന്ത്രാലയം ആരംഭിച്ച അന്താരാഷ്‌ട്ര ‘സ്‌കാൻപിരമിഡ്’ പദ്ധതിയുടെ ഭാഗമാണ് സമീപകാലത്തെ ശാസ്ത്രജ്ഞർമാരുടെ പഠന റിപ്പോർട്ടുകൾ. ഡ്രില്ലിംഗ് രീതികൾ ഉപയോഗിക്കാതെ പിരമിഡിലെ വലിയ ഘടനയ്‌ക്കുള്ളിലെ രഹസ്യങ്ങൾ കണ്ടെത്താനാണ് സ്‌കാൻ പിരമിഡ് പദ്ധതി ശ്രമിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഭൂമിയുടെ അവശിഷ്ടങ്ങൾ, പുറംതോടുകൾ, മുകളിലെ ആവരണം എന്നിവ പരിശോധിക്കാനുള്ള ശാസ്ത്രജ്ഞരുടെ മാർഗമാണ് ഡ്രില്ലിംഗ്. അതായത് ഭൂമിക്കുള്ളിലേക്ക് പ്രത്യേക ഉപകരണം ഉപയോഗിച്ച് തുരക്കുന്നതാണിത്. ഡ്രില്ലിംഗ് സാങ്കേതികവിദ്യയ്‌ക്ക് കോനേറ്റ് ദ്രാവകങ്ങളുടെയും ഭൂഗർഭ ബയോസ്ഫിയറിന്റെയും സാമ്പിളുകൾ കണ്ടെത്താനും സൂക്ഷ്മജീവികളെ നിരീക്ഷിക്കാനും സാധിക്കും.

Tags: Egyptpyramid
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies