ദേശീയപാതയുടെ പുറത്തുള്ള 'തള്ള് ' അവസാനിപ്പിക്കണം; ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറയുന്നതു പോലെയാണ് പിണറായി സർക്കാർ: വി.മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയപാതയുടെ പുറത്തുള്ള ‘തള്ള് ‘ അവസാനിപ്പിക്കണം; ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറയുന്നതു പോലെയാണ് പിണറായി സർക്കാർ: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 06:26 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: പിണറായി സർക്കാർ നടത്തിയ അത്യധ്വാനം കൊണ്ടാണ് തൃശൂർ-മണ്ണുത്തി-പാലക്കാട് ദേശീയ പാതയും തുരങ്കങ്ങളും യാഥാർത്ഥ്യമായതെന്ന് ന്യായീകരിച്ച മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞതു പോലെയാണ് ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് കേരളത്തിലെ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകളെന്ന് മുരളീധരൻ വിമർശിച്ചു. 2005-ൽ പ്രഖ്യാപിച്ച ദേശീയ പാത പൂർത്തിയായത് പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ്. നഷ്ടപ്പെടുത്തിയ പതിനേഴു വർഷങ്ങൾക്ക് കേരളം ഭരിച്ചവർ ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും മുരളീധരൻ തുറന്നടിച്ചു.

തൃശൂർ പാലക്കാട് ദേശീയപാതയ്‌ക്ക് ‘ന്യൂയോർക്കിലെ റോഡിനെക്കാൾ നിലവാരമുണ്ടെന്ന്’ പറഞ്ഞ പ്രവാസി മലയാളിയോട്, എല്ലാം എൽഡിഎഫ് സർക്കാരിന്റെ കഴിവ് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നല്ല നമസ്കാരം! ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെയാണ് ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് കേരളത്തിലെ മന്ത്രിമാർ നടത്തുന്ന പ്രസ്താവനകൾ. 2005-ൽ പ്രഖ്യാപിച്ച തൃശൂർ–മണ്ണുത്തി–പാലക്കാട് ദേശീയപാത പതിനേഴ് വർഷങ്ങൾക്കിപ്പുറമാണ് പൂർത്തിയായത്. നഷ്ടപ്പെടുത്തിയ പതിനേഴു വർഷങ്ങൾക്ക് മാറി മാറി കേരളം ഭരിച്ചവർ ജനങ്ങളോട് മാപ്പു പറയുകയാണ് വേണ്ടത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ അടൽ ടണൽ പൂർത്തിയാക്കിയ എൻഡിഎ സർക്കാരുകളുടെ ഇച്ഛാശക്തി രാജ്യം കണ്ടതാണ്. ലേ–മണാലി ദേശീയപാതയിൽ 9 കിലോമീറ്റർ ടണൽ 2014-ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ് എട്ടു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. കുതിരാനിൽ 940 മീറ്റർ പണിയാനെടുത്തത് 17 വർഷം.

2002-ലെ മണാലി പാതയിൽ ആദരണീയനായ എ.ബി വാജ്പേയ്ജി തറക്കല്ലിട്ട ടണൽ 10 വർഷത്തെ യുപിഎ ഭരണകാലത്ത് അവഗണിക്കപ്പെട്ടതായിരുന്നു. എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തിയതോടെ ഹിമാലയൻ മലനിരകളിൽ അടൽ ടണൽ തലയുയർത്തി നിൽക്കുന്നു. കേരളം ഭരിക്കുന്ന മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും തമ്മിൽ വികസനകാര്യത്തിലെ നിലപാടുകളുടെ അന്തരവും ഇത് വ്യക്തമാക്കുന്നു. നയവൈകല്യങ്ങളും കെടുകാര്യസ്ഥതയും മൂലം ദേശീയപാത അതോറിറ്റിയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിട്ടുള്ളത് എൽഡിഎഫും യുഡിഎഫുമാണ്.

ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുത്തു നൽകുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു കല്ലുവച്ച നുണ. ഒന്നാമത്, ഭൂമി വിലയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാർ വഹിക്കുന്നത്, 75 ശതമാനവും കേന്ദ്രസർക്കാരിൻറേതാണ്. രണ്ടാമത്, കർണാടകയുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ഭൂമിയേറ്റെടുക്കലിന്റെ ചിലവ് വഹിക്കുന്നുണ്ട്. കേരളം ഇനി ഒന്നും ചെലവാക്കില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും, വേണ്ട എന്ന് നരേന്ദ്രമോദിസർക്കാർ സമ്മതിക്കുകയും ചെയ്ത സ്ഥിതിക്കെങ്കിലും ദേശീയപാതയുടെ പുറത്തുള്ള ‘തള്ള് ‘ അവസാനിപ്പിക്കണമെന്ന് കേരളത്തിലെ മന്ത്രിമാരോട് അഭ്യർഥിക്കുന്നു എന്ന് വി.മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanPinarayi Government
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies