കമ്യൂണിസ്റ്റുകൾക്ക് മത പ്രേമം എന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കും പോലെ; കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എകെജി സെൻ്ററിനില്ല: സന്ദീപ് വാചസ്പതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമ്യൂണിസ്റ്റുകൾക്ക് മത പ്രേമം എന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കും പോലെ; കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എകെജി സെൻ്ററിനില്ല: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 11:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ന്യൂനപക്ഷ സമുദായം ബിജെപിയെ അധികാരത്തിൽ കൊണ്ടു വരില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എകെജി സെൻ്ററിനല്ല. ന്യൂനപക്ഷങ്ങൾ ബിജെപിയെ വിശ്വസിക്കുന്നത് കൊണ്ടാണ് ന്യൂനപക്ഷങ്ങൾക്ക് പ്രാമുഖ്യമുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുന്നതെന്നും ബൈബിളും ഖുറാനും കൈവശം വെയ്‌ക്കുന്നത് പോലും തല പോകാൻ കാരണമായ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധികളാണ് ന്യൂനപക്ഷ സ്നേഹം വിളമ്പുന്നതെന്നും പിണറായി വിജയന്റെ പരാമർശം ചൂണ്ടിക്കാണിച്ചു കൊണ്ട് സന്ദീപ് വാചസ്പതി തുറന്നടിച്ചു.

‘അതെന്താ കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം എകെജി സെൻ്ററിനാണോ? ന്യൂനപക്ഷങ്ങൾ ബിജെപിയെ വിശ്വസിക്കുന്നത് കൊണ്ടാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് പ്രാമുഖ്യം ഉള്ള എല്ലാ സംസ്ഥാനങ്ങളും താമരത്തണലിൽ ആയത്. കമ്യൂണിസ്റ്റുകൾക്ക് മത പ്രേമം എന്നത് കുറുക്കൻ കോഴിയെ സംരക്ഷിക്കും എന്ന് പറയുന്നത് പോലെയുള്ള ‘ത്യാഗ’ മനസ്സാണ്. ബൈബിളും ഖുറാനും കൈവശം വെയ്‌ക്കുന്നത് പോലും തല പോകാൻ കാരണമായ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധിയാണ് ഈ വേദം ഓതുന്നത് എന്ന് ദേശാഭിമാനി വായിക്കാത്ത മലയാളികൾക്ക് അറിയാം എന്നെങ്കിലും ഓർക്കേണ്ടെ. കേരളത്തിൽ ആദ്യമായി മുസ്ലിം പള്ളി തകർത്ത് തീയിട്ടത് പിണറായിയിലും പാറപ്രത്തും ആണെന്ന് മറന്ന് പോകരുത്’.

‘അക്കാലത്ത് സിപിഎം ഹിന്ദു പാർട്ടി ആയതിനാൽ കാഫിറുകളെ നശിപ്പിക്കുന്നത് വർഗ്ഗ സമരത്തിന്റെ ഭാഗമായിരുന്നു. പിന്നീട് പാർട്ടി ‘മാർഗ്ഗം’ കൂടിയതോടെ ഭൂരിപക്ഷ സമൂഹം വെറും വോട്ട് കുത്തികൾ ആയെന്ന് മാത്രം. ഇക്കഴിഞ്ഞ ക്രിസ്തുമസിന് ചിങ്ങവനത്ത് വിശ്വാസികളെ ഒന്നടങ്കം പള്ളിയിൽ പൂട്ടിയിട്ടും ബിഷപ്പിനെ വെറുക്കപ്പെട്ടവൻ ആക്കിയും പാലാ ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തും യേശു ക്രിസ്തു പിഴച്ച് പെറ്റുണ്ടായവൻ ആണെന്ന് പ്രഖ്യാപിച്ചും ന്യൂനപക്ഷത്തെ സ്നേഹിച്ചത് ആരും മറന്നിട്ടില്ല. കേരളം ബിജെപി ഭരിക്കും എന്നത് നരേന്ദ്ര മോദിയുടെ അതിരു കവിഞ്ഞ മോഹമാണ് എന്നൊക്കെ പറയുന്നതിന് മുമ്പ് ത്രിപുരയിലേക്കും ബംഗാളിലേക്കും ഒന്ന് നോക്കാമായിരുന്നു. ത്രിപുരയിൽ 28 വർഷം കൊണ്ട് പടുത്തുയർത്തിയ ചെങ്കോട്ട തകർത്തു എന്ന് മാത്രമല്ല പൊടിപോലും കണ്ടു പിടിക്കാൻ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. 36 വർഷം അടക്കി ഭരിച്ച ബംഗാളിൽ സഖാക്കൾക്ക് അഭയം ആർഎസ്എസ് കാര്യാലയങ്ങൾ ആണെന്ന് മറക്കുകയും അരുത്’ എന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.

Tags: BJPCPMPinarayi Vijayansandeep vachaspati
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies