പാലപ്പം ഇഷ്ടമല്ലാത്തവരായി ആരുണ്ട്. അതും നല്ല പഞ്ഞി പോലത്തെ രുചികരമായ പാലപ്പം. എന്നാൽ പലർക്കും ഇത് എങ്ങനെ തയ്യാറാക്കുമെന്ന് അറിയില്ല. എളുപ്പത്തിൽ പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ:
പശുവിൻ പാൽ – 1 ½ കപ്പ്
വറുത്ത അരിപ്പൊടി – 3 കപ്പ്
ചോറ് – ¾ കപ്പ്
പഞ്ചസാര – ¼ കപ്പ്
ഉപ്പ് – ½ ടീസ്പൂൺ
വെള്ളം – ആവശ്യമെങ്കിൽ
തേങ്ങാവെള്ളം – 1 കപ്പ്
യീസ്റ്റ് – 1 ടീസ്പൂൺ
പഞ്ചസാര – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
തേങ്ങാവെള്ളത്തിൽ ഒരു ടീസ്പൂൺ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി 10 മിനിറ്റു മൂടിവയ്‌ക്കണം. ഇൻസ്റ്റന്റ് ഡ്രൈ യീസ്റ്റ് ആണെങ്കിൽ നേരിട്ട് തന്നെ ചേർക്കാം. ഇനി മിക്സിയുടെ ജാറിലേക്ക് പശുവിൻ പാൽ ഒഴിക്കുക. ഇതിലേക്ക് വറുത്ത അരിപ്പൊടി ചേർക്കുക, ശേഷം ചോറ് ചേർക്കാം. പഞ്ചസാര കൂടി ചേർത്ത്, തയ്യാറാക്കിയ വച്ച യീസ്റ്റ് മിശ്രിതം ഒഴിച്ച് നന്നായി അടിച്ചെടുക്കാം. ഇനി ഇത് മാവ് കലക്കി വയ്‌ക്കുന്ന പാത്രത്തിലേക്ക് ഒഴിക്കാം.
മാവ് കട്ടിയുള്ളതാണെങ്കിൽ, ആവശ്യത്തിനു വെള്ളം കൂടി ചേർത്തു കലക്കി വയ്‌ക്കാം. ഇനി ഇത് മൂടി വച്ച് മാവ് പുളിച്ച് പൊങ്ങുന്നതിനായി മാറ്റി വയ്‌ക്കാം. രണ്ടര മണിക്കൂറിനുള്ളിൽ അപ്പത്തിനുള്ള മാവ് റെഡിയായി കിട്ടും. മാവ് പുളിച്ച് പൊങ്ങി വന്നാൽ ½ ടീസ്പൂൺ ഉപ്പ് ചേർത്തു പതുക്കെ ഇളക്കുക. അപ്പച്ചട്ടി ഇടത്തരം ചൂടിൽ ചൂടാക്കുക. കലക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് പാൻ ചുറ്റിച്ചു കൊടുക്കുക. ശേഷം മൂടിവെച്ച് വേവിക്കണം. എളുപ്പത്തിൽ പാലപ്പം തയാറായിക്കഴിഞ്ഞു.
Comments