ഡ്രോൺ തട്ടി! തലയ്ക്കും വിരലുകൾക്കും പരിക്കേറ്റ് ബെന്നി ദയാൽ ; പിന്നാലെ നിർദേശങ്ങളുമായി ഗായകൻ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്രോൺ തട്ടി! തലയ്‌ക്കും വിരലുകൾക്കും പരിക്കേറ്റ് ബെന്നി ദയാൽ ; പിന്നാലെ നിർദേശങ്ങളുമായി ഗായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 06:03 pm IST
Facebook
Twitter
WhatsAppTelegram

പ്രശസ്ത പിന്നണി ഗായകൻ ബെന്നി ദയാലിന് ഡ്രോൺ തട്ടി പരിക്ക്. ചെന്നൈ വിഐടിയിൽ ലൈവ് സംഗീത പരിപാടിക്കിടയിൽ ആണ് അപകടം സംഭവിച്ചത്. ക്യാമറ ഘടിപ്പിച്ച ഡ്രോൺ ബെന്നി ദയാലിന്റെ തലയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. സ്റ്റേജിൽ പാട്ട് പാടുന്നതിനിടയിൽ ഡ്രോണിന്റെ ഫാൻ ലീഫ് കൊണ്ട് തലയ്‌ക്കും കൈവിരലുകൾക്കും പരിക്കേറ്റു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബെന്നി ദയാൽ തലയിൽ കൈ ചേർത്തുകൊണ്ട് താഴേക്ക് ഇരിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്.

അപകടത്തെ തുടർന്ന് ബെന്നി ദയാൽ സംഘാടകരോട് മൂന്ന് നിർദേശങ്ങൾ പങ്കുവെച്ചു. പരിപാടി അവതരിപ്പിക്കുന്ന സമയത്ത് ഡ്രോൺ കലാകാരന്മാരുടെ അടുത്തേക്ക് പോകാതെ ശ്രദ്ധിക്കണം. കലാകാരന്റെയും ഡ്രോണിന്റെയും ചലനം ഏകോപിപ്പിക്കാനാവില്ല. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന സമയങ്ങളിൽ ഒരു വ്യക്തി ഇത് ശ്രദ്ധിക്കുവാൻ അവിടെയുണ്ടാവണം. സർട്ടിഫൈഡ് ഡ്രോൺ ഓപ്പറേറ്റർമാരെ മാത്രമാണ് ഉൾപ്പെടുത്തേണ്ടത്.
പരിപാടിയ്‌ക്ക് മുമ്പ് പ്രൊഫഷണൽ ഡ്രോൺ ഓപ്പറേറ്റർമാരെ ഉൾപ്പെടുത്തി ഒരു വ്യവസ്ഥയുണ്ടാക്കി കരാറുകളിൽ ചേർക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സംഭവത്തെ കുറിച്ച് ബെന്നി ദയാൽ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. ആരാധകരുടെ ആശങ്കകൾക്കുള്ള മറുപടിയും നന്ദിയുമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്ന വീഡിയോയിലുള്ളത്. ‘എന്താണ് സംഭവിച്ചതെന്നറിയാത്ത മിക്ക ആളുകൾക്കുമായി, ഡ്രോൺ ഫാനുകൾ എന്റെ തലയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്ത് ചതവും കൈയിലെ വിരലുകൾക്ക് ക്ഷതവും സംഭവിച്ചു. ഇപ്പോൾ എല്ലാം ശരിയായി വരുന്നു. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും നന്ദി. മാതാപിതാക്കൾ എനിക്കുവേണ്ടി നടത്തിയ പ്രാർത്ഥനകൾക്കും നന്ദി.’ ബെന്നി ദയാൽ പറഞ്ഞു.

ഇന്ത്യൻ സിനിമ പിന്നണി ഗാന രംഗത്തെ പ്രശസ്ത ഗായകനാണ് ബെന്നി ദയാൽ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, ഗുജറാത്തി, മറാത്തി ഭാഷകളിൽ ഗാനമാലപിച്ച് പ്രതിഭ തെളിയിച്ച കലാകാരനാണ് അദ്ദേഹം.

Tags: entertainmentdroneAccident
Share
Tweet
SendShare

More News from this section

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

Latest News

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

കിരീടപ്പോരിന് ശക്തമായ തുടക്കം; കോവന്‍ട്രിയെ തകര്‍ത്ത് ആഴ്‌സണല്‍, ടൈറ്റില്‍ ഡിഫന്‍സ് 3-0ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies