തിരുനക്കര പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം; 15-ന് കൊടിയേറും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുനക്കര പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം; 15-ന് കൊടിയേറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഈ മാസം പതിനഞ്ചിന് കൊടിയേറും. ഏഴാം ദിവസമായ 21-നാണ് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറുക. പൂരം കഴിഞ്ഞ് 24-ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്.

ഈ മാസം 15-ന് വൈകിട്ട് ഏഴ് മണിക്ക് തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യ കാർമികത്വത്തിലാണ് ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കുന്നത്. തുടർന്നുള്ള ചടങ്ങിൽ നടൻ മനോജ് കെ ജയൻ ഉദ്ഘാടന കർമം നിർവഹിക്കും. വൈകിട്ട് 8 മണിയോടെ ഗായകൻ വിധുപ്രതാപിന്റെ ഗാനമേള ആരംഭിക്കും. ഉത്സവത്തിന്റെ രണ്ടാം ദിനം മുതൽ പള്ളിവേട്ട ദിനമായ 23 വരെ ഉച്ചയ്‌ക്ക് രണ്ടിന് ഉത്സവബലി ദർശനമുണ്ടാവും. കൂടാതെ 19 മുതൽ 23 വരെ വൈകിട്ട് ആറിന് കാഴ്ചശ്രീബലിയുമുണ്ട്. ഉത്സവത്തിന്റെ മൂന്ന് ദിനങ്ങളിൽ രാത്രി 10-ന് കഥകളി അരങ്ങേറും. 16-ന് കിർമീര വധവും 17-ന് കീചക വധവും 20-ന് ദക്ഷയോഗം കഥകളാണ് അവതരിപ്പിക്കുക.

ഏഴാം ദിവസമായ 21-നാണ് തിരുനക്കര പൂരം നടക്കുന്നത്. രാവിലെ 9-ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറു പൂരങ്ങളെ വരവേൽക്കും. വൈകിട്ട് 4ന് 22 ഗജവീരന്മാരെയാണ് മൈതാനത്ത് അണിനിരത്തുന്നത്. തിരുനക്കര ശിവൻ, പാമ്പാടി രാജൻ, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പൻ, വേമ്പനാട് അർജുനൻ, ചിറക്കാട്ട് അയ്യപ്പൻ, പരിമണം വിഷ്ണു, ഭാരത് വിശ്വനാഥൻ, ഉഷശ്രീ ശങ്കരൻകുട്ടി, പാലാ കുട്ടി ശങ്കരൻ, പാമ്പാടി സുന്ദരൻ,ചൈത്രം അച്ചു, ആക്കവിള വിഷ്ണു നാരായണൻ, ഉണ്ണിമങ്ങാട് ഗണപതി, തോട്ടയ്‌ക്കാട് രാജശേഖരൻ, ഗുരുവായുർ ഗോകുൽ, മീനാട് വിനായകൻ, പഞ്ചമത്തിൽ ദ്രോണ, കുന്നുമ്മേൽ പരശുരാമൻ, ഇത്തിത്താനം വിഷ്ണു നാരായണൻ, ചൂരൂർമഠം രാജശേഖരൻ, വാഴപ്പള്ളി മഹാദേവൻ എന്നീ ഗജവീരന്മാരാണ് പൂരം പൊടിപൊടിക്കാൻ അണിനിരക്കുന്നത്.

24-ന് ആറാട്ടിന് ശേഷമുള്ള സമാപന സമ്മേളനത്തിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ അച്യുത ഭാരതി സ്വാമിയാർ ചടങ്ങിൽ ദീപം തെളിയിക്കും. വിവധ ദിനങ്ങളിലായി കഥകളി, ഭക്തിഗാനമേള, സംഗീത നിശ, കഥാപ്രസംഗം, തിരുവാതിര കളി എന്നിങ്ങനെ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ക്ഷേത്ര സമിതി അംഗങ്ങൾ അറിയിച്ചു.

Tags: KottayamPOORAM
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies