ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് നടന്നു. മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിക്കുന്ന ചിത്രത്തിന് “കുണ്ഡലപുരാണം ” എന്ന പേരാണ് നൽകിയിരിക്കുന്നത്.
കാസർകോട് ഭാഷയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഏപ്രിൽ മാസത്തിൽ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയുമാണ് പറയുന്നത്. കുണ്ഡലപുരാണത്തിന്റെ ഷൂട്ടിങ് ഏപ്രിൽ മാസത്തിൽ നീലേശ്വരം, കാസർകോട് പരിസരങ്ങളിൽ ആരംഭിക്കും.
സുധീഷ് കുമാർ രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശരൺ ശശിധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം നിർവ്വഹിക്കുന്നത് ബ്ലസ്സൻ തോമസും എഡിറ്റർ ശ്യാം അമ്പാടിയുമാണ്.
Comments