ന്യൂഡൽഹി : ഡൽഹി ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി ജസ്റ്റിസ് അമിത് ശർമ സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. അമിത് ശർമ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ജസ്റ്റിസ് ശർമയെ സ്ഥിരം ജഡ്ജിയായി നിയമിച്ചതായി നിയമ-നീതി മന്ത്രാലയം ദിവസങ്ങൾക്ക് മുൻപായി ഔദ്യേഗികമായി പ്രഖ്യാപിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ഉൾപ്പെടെ വിവിധ ഹൈക്കോടതികളിൽ സ്ഥിരം ജഡ്ജിമാരെ നിയമിക്കുന്നതിന് വിവിധ അഡീഷണൽ ജഡ്ജിമാരുടെ പേരുകൾ സുപ്രീം കോടതി അടുത്തിടെ ശുപാർശ ചെയ്തിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിക്കുന്നതിനായി അഡീഷണൽ ജഡ്ജിയായ ജസ്റ്റിസ് അമിത് ശർമയെ പരിഗണിക്കുകയായിരുന്നു.
2023 ജനുവരി 9-നാണ് അമിത് ശർമയെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിക്കുന്നതിന് ഡൽഹി ഹൈക്കോടതിയിലെ കൊളീജിയം ശുപാർശ ചെയ്തത്. അമിത് ശർമയുടെ യോഗ്യത സൂഷ്മമായി വിലയിരുത്തിയതിന് ശേഷമാണ് ഹൈക്കോടതി സ്ഥിരം ജഡ്ജിയായി അദ്ദേഹത്തെ നിയമിക്കുന്നത്.
Comments