ചിറ്റൂർ കൊങ്ങൻ പട എന്ന യുദ്ധോത്സവം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ചിറ്റൂർ കൊങ്ങൻ പട എന്ന യുദ്ധോത്സവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 02:13 pm IST
FacebookTwitterWhatsAppTelegram

പാലക്കാടു ജില്ലയിലെ ചിറ്റൂർ ഭഗവതി ക്ഷേത്രത്തിൽ കൊണ്ടാടുന്ന പ്രസിദ്ധമായ ആഘോഷങ്ങളിൽ ഒന്നാണ് ചിറ്റൂർ കൊങ്ങൻ പട. കുംഭമാസത്തിലാണ് ഈ ഉത്സവം ആഘോഷിക്കാറ്. 918 ൽചിറ്റൂരിനെ ആക്രമിച്ച കൊങ്ങൻ പടയെ ചിറ്റൂർ ഭഗവതി തോല്പിച്ചതിന്റെ ആഘോഷമായാണ് കൊങ്ങൻ പട ഉത്സവമായി കൊണ്ടാടുന്നത്.
918 കാലത്തെ ചേര ഭരണാധികാരി കോതരവിയുടെ കീഴിലായിരുന്നു ചിറ്റൂർ. അന്നായിരുന്നു കൊങ്ങൻ പട നടന്നത്. കൊങ്ങരുടെ ഒരു സൈന്യം 918- ൽ ചിറ്റൂരിനെ ആക്രമിച്ചു. നെടുംപൊറൈയൂർ മന്നൻ, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പെരുമ്പടപ്പിലെയും സൈന്യങ്ങളുടെ സഹായത്തോടു കൂടി ആക്രമണകാരികളെ തോല്പിച്ചു.

മുൻകാലങ്ങളിൽ ചിറ്റൂരിൽ കച്ചവടം നടത്തിയിരുന്ന കൊങ്ങന്മാരായ കച്ചവടക്കാർ ഒരു പേമാരിയിൽ തങ്ങളുടെ പണ്ടങ്ങൾ നഷ്ടപ്പെട്ടതിനെ – ചിറ്റൂർക്കാരുടെ ആക്രമണമായി സ്വന്തം രാജാവിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് ചോളരാജാവ് ചിറ്റൂരിനെ ആക്രമിച്ചതെന്ന് കഥ. എന്നാൽ എണ്ണത്തിൽ അധികമായിരുന്ന പടകളെ നശിപ്പിക്കാൻ നാട്ടുകാർക്കു കഴിയാതെ വന്നപ്പോൾ, ചോളരാജാവിന്റെ ചിറ്റൂർ ആക്രമണം തടഞ്ഞ് പടകളെ നശിപ്പിച്ചത് ചിറ്റൂർ ഭഗവതി തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

കൊങ്കുനാടുമായുള്ള പോരിനെ അനുസ്മരിപ്പിക്കുന്ന ചില പ്രത്യേക സ്ഥലങ്ങളും സ്ഥനനാമങ്ങളും ഇവിടെയുണ്ട്. വാളുവെച്ചപാറ എന്നത് യുദ്ധം കഴിഞ്ഞ് ദേവി തന്റെ വാള് കഴുകി വെച്ച പാറയാണെന്നു ഐതീഹ്യം വാളു വെച്ചതു പോലെയുള്ള ഒരു പാടും ഈ പാറയിൽ കാണാൻ സാധിക്കും. കൊങ്ങൻപടയുടെ യുദ്ധപ്രഖ്യാപനത്തെ അനുസ്മരിക്കുന്ന ‘ചിലമ്പിൽ’ ഉത്സവാഘോഷം ആരംഭിക്കുന്നു, അടുത്ത ദിവസം യുദ്ധത്തിനുള്ള സന്നദ്ധതയെ സൂചിപ്പിക്കുന്ന പതാക ഉയർത്തൽ ചടങ്ങാണ്. ശേഷം, അവർ ഘോഷയാത്രയായി ‘അരിപ്പത്തട്ട്’ എന്ന സ്ഥലത്തേക്ക് നീങ്ങുന്നു, അത് യുദ്ധക്കളമാണെന്ന് കരുതപ്പെടുന്നു. ഘോഷയാത്രയെ നയിക്കുന്നത് വെളിച്ചപ്പാട് ആണ്, മറ്റുള്ളവർ  അദ്ദേഹത്തെ പിന്തുടരുന്നു.

കൊങ്കന്‍ പടയുത്സവത്തിന്റെ മൂന്നാം ദിവസം വിജയ സ്മരണയ്‌ക്കായി 101 കതിനവെടി പൊട്ടിയ്‌ക്കും ശേഷംചെറിയ ആണ്‍ കുട്ടികള്‍ പെണ്‍ കുട്ടികളുടെ വേഷം ധരിച്ച് പുരുഷന്മാരുടെ ചുമലിലിരുന്നു നടത്തുന്ന കോലം ഉത്സവത്തിന്റെ പൊലിമ കൂട്ടുന്ന രാത്രിയില്‍ പോത്തിന്റെ പൊയ്മുഖമണിഞ്ഞ് പുരുഷന്മാര്‍ നടത്തുന്ന വ്യാജ പോരാട്ടവും ഉണ്ടായിരിക്കും. ഇത് കൊങ്കന്‍ പടയിലെ ചത്തുപോയ പോത്തുകളെ അനുസ്മരിച്ചാണെന്നാണ് വിശ്വാസം. കേരളത്തിലെ ഏക യുദ്ധോത്സവമാണ് കൊങ്ങൻ പട. കൊങ്ങൻപാടയിൽ നിന്നുള്ള ഒരു ദൂതൻ യുദ്ധം പ്രഖ്യാപിക്കുന്ന ഒരു ചുരുൾ വായിക്കുന്നു. പ്രതീകാത്മക യുദ്ധം രാത്രിയിൽ ആരംഭിക്കുന്നു, ഒരു യുദ്ധഭൂമി പുനർനിർമ്മിക്കാൻ, എതിരാളി ഗ്രൂപ്പുകൾ അവരുടെ കുതിരകളെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നു. യുദ്ധസമയത്ത് കുറച്ച് ആളുകൾ മരിച്ചതായി നടിക്കുന്നു; കൊങ്കു സംഘം പിൻവാങ്ങുമ്പോൾ, ഒരു മണിക്കൂർ നീണ്ട താളവാദ്യത്തോടെ ഉത്സവം അവസാനിക്കും.

കൊച്ചി-ചിറ്റൂർ സൈന്യം ചതിയിലൂടെയാണ്കൊങ്ങൻ പടയെ തോല്പിച്ചത് എന്നൊരു വാദമുണ്ട്. യുദ്ധം സൂര്യാസ്തമയത്തോടെ നിറുത്തിവയ്‌ക്കുകയും ഭടൻമാർ വിശ്രമിക്കുകയും ചെയ്യുന്നതാണ് രീതി. ആ സമയത്ത് തമിഴ്സേനാനായകൻമാരെ ചിറ്റൂരുകാർ പാട്ടിലാക്കിയത്രെ. പ്രതിഫലമായി ഓരോ ഗ്രാമങ്ങളാണ് (പതി) വാഗ്ദാനം ചെയ്തത്. പിറ്റേന്ന് യുദ്ധം തുടങ്ങുമ്പോൾ കൊങ്ങു രാജാവ് കണ്ടത് കൂറുമാറിയ സേനാനായകൻമാരെയും പടയെയുമാണ്. കൂറുമാറാത്ത ഒരു സേനാനായകനും കുറച്ച്സൈന്യവുമായി രാജാവ് യുദ്ധം തുടർന്നെങ്കിലും രക്ഷയുണ്ടായില്ല. കൊങ്കു രാജാവ് തോല്ക്കുകയുംഒടുവിൽ തല വെട്ടാൻ പാറ എന്നിടത്ത് വച്ച് വധിക്കപ്പെടുകയുംചെയ്തു.അങ്ങിനെ ചിറ്റൂർ സൈന്യം രക്തം പുരണ്ട വാളുകൾ കഴുകിയ പുഴ പിൽക്കാലത്ത് വാളയാർ എന്നറിയപ്പെട്ടു. ചെയ്ത ചതിക്ക് പ്രത്യുപകാരമായി കൊങ്ങൻ
മാർക്ക് കൊടുത്ത ഇടങ്ങൾ പതികളെന്ന പേരിൽ ചിറ്റൂരിന്റെ സമീപങ്ങളിലുണ്ട്. എരുത്തേമ്പതി, വടകരപ്പതി, ചമ്മണാമ്പതി, ഉഴലപ്പതി, കോഴിപ്പതി, കാട്ടുപ്പതി തുടങ്ങിയ15പതികൾ ആ സ്മരണ നിലനിർത്തുന്നു.

ആദിത്യ എം പി
(ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ അവസാന സെമസ്റ്റർ ജേർണലിസം വിദ്യാർത്ഥിനി. കണ്ണൂർ സ്വദേശിയാണ്)

 

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies