നാഗാലാൻഡിന്റെ രാഷ്ട്രീയചരിത്രം തിരുത്തിക്കുറിച്ച് നാരിശക്തികൾ; അന്താരാഷ്ട്ര വനിതാദിനത്തിൽ ഇരട്ടിമധുരം; നാഗന്മാരുടെ നാട്ടിൽ ആദ്യ വനിതാ മന്ത്രിയായി സൽഹൗതുവോനുവോ ക്രൂസെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാഗാലാൻഡിന്റെ രാഷ്‌ട്രീയചരിത്രം തിരുത്തിക്കുറിച്ച് നാരിശക്തികൾ; അന്താരാഷ്‌ട്ര വനിതാദിനത്തിൽ ഇരട്ടിമധുരം; നാഗന്മാരുടെ നാട്ടിൽ ആദ്യ വനിതാ മന്ത്രിയായി സൽഹൗതുവോനുവോ ക്രൂസെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2023, 11:21 am IST
Facebook
Twitter
WhatsAppTelegram

കൊഹിമ: ചരിത്രം തിരുത്തിക്കുറിച്ച് സൽഹൗതുവോനുവോ ക്രൂസെ. നാഗാലാൻഡിന്റെ ആദ്യ വനിതാ മന്ത്രിയായി ക്രൂസെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നെഫ്യു റിയോയുടെയും സാന്നിധ്യത്തിലാണ് 56-കാരിയായ സൽഹൗതുവോനുവോ ക്രൂസ് നാഗാലാൻഡിന്റെ ആദ്യ കാബിനറ്റ് മന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്.

അസംബ്ലി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തവണ രണ്ട് വനിതകൾ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഡിപിപി സ്ഥാനാർത്ഥികളായി മത്സരിച്ച സൽഹൗതുവോനുവോ ക്രൂസെ, ഹെകാനി ജഖാലു എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച്, വിജയിച്ച് ദേശീയ രാഷ്‌ട്രീയത്തിന്റെ കൂടി ഭാഗമായത്. 60 വർഷക്കാലമായി നിയമസഭയിൽ തുടർന്നിരുന്ന ആൺകോയ്മയാണ് ഇവരുടെ വിജയത്തോടെ തകർന്ന് തരിപ്പണമായത്. ഇത് നാഗാലാൻഡിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ്.

60 അംഗ നാഗാലാൻഡ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതകളിൽ ഒരാളാണ് ക്രൂസെ. തിരഞ്ഞെടുപ്പിൽ സൽഹൗതുവോനുവോ ക്രൂസും ഹെകാനി ജഖാലുവും വിജയിച്ചെങ്കിലും 12 പേരെ മാത്രമേ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയൂ. അതിനാലാണ് ഹെകാനിയെ മന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയത്.

നാഗാലാൻഡിലെ ആദ്യ വനിതാ കാബിനറ്റ് മന്ത്രിയാകാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ക്രൂസ് പറഞ്ഞു.”നമ്മൾ ഇതുവരെ നേടിയിട്ടില്ലാത്തത് നേടുന്നതിന് ധൈര്യവും ആത്മാർത്ഥതയും കഠിനാധ്വാനിയും ആയിരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്ന്” ക്രൂസ് കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് വേണ്ടിയുള്ള അംഗമി വുമൺ ഓർഗനൈസേഷന്റെ അദ്ധ്യക്ഷയാണ് ക്രൂസെ. ഡൽഹി സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ക്രൂസെ, അന്ന് മുതൽ തന്നെ സ്ത്രീകൾക്ക് വേണ്ടിയുള്ള അവകാശങ്ങൾക്കായി പോരാട്ടം ആരംഭിച്ചിരുന്നു. തന്റെ ഭർത്താവിൽ നിന്നാണ് ക്രൂസെ രാഷ്‌ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായായിരുന്നു ക്രൂസെയുടെ പോരാട്ടം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോയുമായിരുന്നു ഇവർക്കായി പ്രചാരണത്തിനെത്തിയത്.

അതേസമയം വെസ്റ്റേൺ അംഗാമി എസി മണ്ഡലത്തിൽ നിന്നാണ് ഹെകാനി ജഖാലു നിയമസഭയിലേക്കെത്തിയത്. എൽജെപിയുടെ അഷെതോ ഷിമോമിയെ 1536 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു ജഖാലുവിന്റെ വിജയിച്ചത്. വർഷങ്ങളായി രാഷ്‌ട്രീയരംഗത്ത് തുടരുന്ന വ്യക്തിയാണ് ജഖാലു. ഇതിന് പുറമേ നിരവധി യുവാക്കൾക്ക് തൊഴിലുമായി ബന്ധപ്പെട്ട ഉപദേശം നൽകുന്ന സർക്കാർ ഇതര സംഘടനയുടെ ചുമതലക്കാരികൂടിയാണ് ഇവർ. സാമൂഹ്യരംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് 2018-ൽ ജഖാലു നാരീശക്തി പുരസ്‌കാരം ലഭിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നാരീ ശക്തി പുരസ്‌കാരം സ്വന്തമാക്കുന്ന ഏക വനിത കൂടിയാണ് ജഖാലു.

അഭിഭാഷകയായിട്ടായിരുന്നു ജഖാലു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അമേരിക്കയിലും ജഖാലു ജോലി ചെയ്തിട്ടുണ്ട്. ജോലിക്കായി നാഗാലാന്റിലെ യുവാക്കൾ മറ്റുപലയിടങ്ങളിലേക്കും പോകുന്നത്് ഇവരെ ഒരുപാട് വേദനിപ്പിച്ചു. ഇതിന് ശേഷം യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നതിനായി സഹായിക്കുന്ന സംഘടന യൂത്ത് നെറ്റ് എന്ന പേരിൽ ആരംഭിച്ചത്. 30 ഓളം തൊഴിലാളികളാണ് ഇതിൽ ജോലി ചെയ്യുന്നത് എന്നാണ് ജഖാലു പറയുന്നത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിലെ 183 സ്ഥാനാർത്ഥികളിൽ 4 വനിതകൾ മാത്രമാണ് ഇത്തവണ ജനവിധി തേടിയത്. എൻഡിപിപിയുടെ സൽഹൗതുവോനുവോ ക്രൂസെയും ഹെകാനി ജഖാലുവും കൂടാതെ ടെനിങ്ങിൽ കോൺഗ്രസിന്റെ റോസി തോംപ്സൺ, അതോയ്ജു സീറ്റിൽ ബിജെപിയുടെ കഹുലി സെമ എന്നിവരാണ് മറ്റ് വനിതകൾ. 1977-ൽ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ റാണോ മെസെ ഷാസിയയാണ് നാഗാലാൻഡിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. ലോക്‌സഭയിലേക്കാണ് ഷാസിയ തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2022-ൽ നാഗാലാൻഡിൽ നിന്നുള്ള രാജ്യസഭാംഗമായി ബിജെപിയുടെ എസ് ഫാങ്‌നോൺ കൊന്യാകിനെയും നാമനിർദേശം ചെയ്തിരുന്നു.

Tags: Narendra Modinagaland
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies