ന്യൂഡൽഹി: അഹമ്മദാബാദിൽ ഹോളി ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. താരങ്ങൾ ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ബിസിസിഐ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. വിരാട് കോഹ്ലിയും, ജഡേജയും കൂടാതെ ടീമിലെ മറ്റ് താരങ്ങളും ഡ്രസിങ് റൂമിലും ബസിലും ആഹ്ലാദത്തോടെ ഹോളി ആഘോഷിക്കുകയാണ്.
ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിന് വേണ്ടി പരിശീലനം കഴിഞ്ഞതിന് ശേഷമാണ് താരങ്ങളുടെ ഹോളി ആഘോഷം. ദൃശ്യങ്ങളിൽ ഗില്ലിന് പുറകിൽ നിന്ന് വിരാട് കോഹ്ലി നൃത്തം ചെയ്യുന്നത് കാണാം. ഡ്രസിങ് റൂമിലും ബസിലും പരസ്പരം കളർ പൊടികൾ വാരി എറിയുന്നതും കാണാം.
Happy Holi to all 🙌🇮🇳 pic.twitter.com/AHWWLI1ojl
— Virat Kohli (@imVkohli) March 7, 2023
രോഹിത് ശർമയും സൂര്യകുമാർ യാദവും ശുക്മാൻ ഗില്ലും കോഹ്ലിയും ആവേശഭരിതരായി ഹോളി ആഘോഷിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ആഘോഷത്തിന്റെ ചിത്രങ്ങൾ കോഹ്ലി തന്റെ ട്വിറ്റർ അക്കൗണ്ടിലും പങ്ക് വെച്ചിട്ടുണ്ട്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് നാളെ മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരംഭിക്കും.
Colours, smiles & more! 🥳 ☺️
Do not miss #TeamIndia’s Holi celebration in Ahmedabad 🎨 pic.twitter.com/jOAKsxayBA
— BCCI (@BCCI) March 8, 2023
Comments