ദുബായിൽ വിസ പിഴകൾ അന്വേഷിക്കാൻ അധികൃതർ വെബ് സൈറ്റിലൂടെ സൗകര്യമൊരുക്കി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ താമസ-കുടിയേറ്റ രേഖകളിൽ വല്ല പിഴകളും വന്നിട്ടുണ്ടോ എന്നു സ്വയം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സേവനമാണ് ഒരുക്കിയിട്ടുള്ളത്. ഉപയോക്താക്കളുടെ അന്വേഷണങ്ങൾക്ക് സ്മാർട്ട് സംവിധാനങ്ങളുടെ സഹായത്താൽ ഏറ്റവും വേഗത്തിൽ മറുപടി നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തിയതെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു
Comments