മോഹൻലാൽ നായകനായവുന്ന പുതു ചിത്രം വൃഷഭയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പാൻ ഇന്ത്യൻ ചിത്രമായാണ് വൃഷഭ പ്രേക്ഷകർക്ക് മുന്നിലെത്തുക. നന്ദ കിഷോറിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷനും ഇമോഷനും ചേർത്തിണക്കിയ ബഹുഭാഷ ചിത്രമായിരിക്കും ഇതെന്ന് മോഹൻലാൽ നേരത്തെ സൂചിപ്പിച്ചിരുന്നു. വൃഷഭയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നത്.
വൃഷഭ ഉടൻ ആരംഭിക്കുന്നുവെന്ന അടിക്കുറിപ്പോടെ സിനിമയുടെ സ്‌ക്രിപ്റ്റ് ബുക്കിന്റെ ചിത്രം പി ആർ ആൻഡ് മാർക്കറ്റിംഗ് അംഗം ഉണ്ണി രാജേന്ദ്രൻ ട്വിറ്ററിലൂടെ പങ്കുവെച്ചതാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വർഷം മെയ്മാസത്തിൽ നിർമ്മാണം ആരംഭിക്കുമെന്നായിരുന്നു മുമ്പ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എവിഎസ് സ്റ്റുഡിയോയിലെ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാം സുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുക. പ്രണയും പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ദൃശ്യം2-വിന് ശേഷം ജിത്തുവിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് റാം. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഏപ്രലിൽ തുടങഅങുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. പാരീസ്, ലണ്ടൻ എന്നിവിടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്. ചിത്രം ഓണത്തിന് പ്രേക്ഷകർക്ക് മുന്നിലെത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. താര സുന്ദരി തൃഷ നായിക വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും റാമിനുണ്ട്.
Comments