ന്യൂഡൽഹി : ദേശീയ ദുരന്ത നിവാരണത്തിന്റെ മൂന്നാം സെക്ഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ദുരന്ത സാധ്യതകൾ കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികൾ പരിപാടിയിൽ ചർച്ച ചെയ്തു.
കേന്ദ്ര മന്ത്രിമാർ, സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങി ആയിരത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ‘സുഭാഷ് ചന്ദ്രബോസ് ആപദ് പ്രബന്ധൻ പുരസ്കാര’ത്തിന് അർഹത നേടിയവരെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു.
ദുരന്ത സാധ്യത മേഖലയിൽ നൂതന സാധ്യതകളെക്കുറിച്ച് ആശയവിനിമയങ്ങൾ നടത്തുകയും ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർഹിച്ചു. ഒഡീഷ്യ സംസ്ഥാന ദൂരന്ത നിവാരണ അതോറിറ്റിയും,മിസോറാമിലെ ലുങ്ലെയ് ഫയർ സ്റ്റേഷനുമാണ് ഈ വർഷത്തെ ദുരന്ത നിവാരണ പുരസ്കാര നേടിയ രണ്ട് സംസ്ഥാനങ്ങൾ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ പരിപാടിയിൽ ദുരന്ത സാധ്യത മേഖലയിലെ അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ പ്രവർത്തനമ-അധിഷ്ഠിത ഗവേഷണം തുടങ്ങി നിരവധി പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയാണ് കേന്ദ്ര സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments