ന്യൂഡൽഹി : ഇന്ത്യയിൽ നിർമ്മിച്ച ഡ്രോണുകൾ ഓസ്ട്രേലിയൻ നാവിക സേനയക്ക് നൽകാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഡ്രോണുകളെ കുറിച്ചുള്ള ചർച്ച നടന്നു.
ഇന്ത്യൻ നിർമ്മിത ‘വരുണാ’ ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ ഡ്രോൺ സ്ഥാപനത്തിന് ഇന്ത്യൻ നാവിക സേനയുടെ പിന്തുണയുണ്ട്. ഇന്ത്യൻ നിർമ്മിത ‘വരുണാ ‘ഡ്രോൺ ചരക്കുകൾ വഹിക്കാൻ കഴിയുന്നതും യാത്രാക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുന്നവയുമാണ്. മാരിടൈം ഫോഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി ‘വരുണാ ‘ഡ്രോണിന്റെ പ്രദർശനം നടത്തിയ്ത്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച പാസഞ്ചർ ഡ്രോണാണ് ‘വരുണാ’. ഇത്തരം പാസഞ്ചർ ഡ്രോണിന് 25 കിലോമീറ്റർ പരിധിയാണുള്ളത്. കൂടാതെ 130 കിലോഗ്രാം വഹിക്കാനും 30 മിനിറ്റ് പറക്കാനും ‘വരുണാ ‘ഡ്രോണിന് സാധിക്കും. ഡ്രോണുകളുടെ നിർമ്മാതാവായ നികുഞ്ജ പരാശറിന്റെ സ്ഥാപനമായ ഡ്രോണുകളുടെ വിൽപ്പനയ്ക്കായി നാവിക സേനയുമായി ചർച്ചകൾ നടത്തുന്നതായി നാവിക സേന വ്യക്തമാക്കി.
ഇന്ത്യയിൽ നിർമ്മിച്ച ഡ്രോണുകൾ വിതരണം ചെയ്യുന്നതിനായി റോയൽ ഓസ്ടേലിയൻ നേവിയുടെ പ്രതിനിധികളുമായാണ് ചർച്ചകൾ പുരോഗമിക്കുന്നതായി നാവിക സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
Comments