ധാക്ക: ആരാധകനെ തൊപ്പികോണ്ട് അടിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസ്സന്. സെൽഫി എടുക്കാൻ വന്ന ആരാധകനെ തൊപ്പികൊണ്ട് അടിച്ചാണ് ഷാക്കിബ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബംഗ്ലാദേശിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്.
കനത്ത സുരക്ഷയില്‍ ജനക്കൂട്ടത്തിന് നടുവിലൂടെ നടന്നുപോയ ഷാക്കിബിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനാണ് ആരാധകനെ തൊപ്പിയുപയോഗിച്ച് തല്ലിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ദേഷ്യം പൂണ്ട് നില്ക്കുന്ന ഷാക്കിബിന്റെ ഈ പ്രവൃത്തിക്കെതിരെ നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന് മുമ്പും ഇയാൾ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ഒരു ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ ഷാക്കിബ് അമ്പയറോട് തട്ടി കയറിയത് വൻ വിവാദമായിരുന്നു.
Comments