തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2.7 കിലോ ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. സീറ്റിനടിയിൽ സ്വർണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് വിമാനമിറങ്ങിയത്. സ്വർണം കടത്താൻ ശ്രമിച്ചയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഏകദേശം ഒരു കോടിയോളം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments