ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർത്ഥിനികളെ മോശമായ രീതിയിൽ സ്പർശിച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ജോധ്പൂരിനടുത്തുള്ള രാംനഗർ സ്കൂളിലാണ് സംഭവം. 56-കാരനായ പ്രതി ഭഗവത് സിംഗ് രജപുതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഭഗവത് സിംഗ് പെൺകുട്ടികളോട് മോശമായി പെരുമാറുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥിനികളിൽ ചിലർ പരാതിയുമായി മുന്നോട്ട് വന്നതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്.
പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു
Comments