നോയ്ഡ: ഫ്‌ളാറ്റിന്റെ പത്താം നിലയിൽ നിന്ന് നായക്കുട്ടികളെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ഗ്രേറ്റർ നോയ്ഡയിലെ സിക്‌സ്ത് അവന്യൂ ഗൗർ സിറ്റി 1-ൽ ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഏകദേശം ഒരു മാസം മാത്രം പ്രായമുള്ള മൂന്ന് നായക്കുട്ടികളെ ഫ്‌ളാറ്റുടമ വലിച്ചെറിയുകയായിരുന്നു. പത്താം നിലയിൽ നിന്ന് വീണ നായക്കുട്ടികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പട്ടികുട്ടികളെ ചത്ത നിലയിൽ കണ്ടെത്തിയതോടെ അപാർട്ട്മന്റ് അസോസിയേഷനാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഏതെല്ലാം ഫ്‌ളാറ്റുകളിലാണ് വളർത്തുനായകളെ പരിപാലിക്കുന്നതെന്ന് പരിശോധിച്ചു. ഇതിന്റെ ഭാഗമായി അപ്പാർട്ട്മെന്റിലെ ഒരു ഫ്‌ളാറ്റിൽ നിന്ന് മൂന്ന് നായക്കുട്ടികളെ കാണാതായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
പ്രസ്തുത ഫ്‌ളാറ്റിന്റെ ബാൽക്കണി വല ഉപയോഗിച്ച് സുരക്ഷിതമാക്കി വച്ചിരിക്കുന്നതിനാൽ നായക്കുട്ടികൾ തനിയെ വീഴുകയില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റുടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments