ഷാജി കൈലാസ്-സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചവയാണ്. പ്രത്യേകിച്ച് ചിന്താമണി കൊലക്കേസ്. ഒരു പക്ഷെ ഈ സിനിമയേക്കാൾ ആരാധകരുണ്ട് ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്. ‘എൽ.കെ. ലാൽ കൃഷ്ണ വിരാടിയാർ..’. സുരേഷ് ഗോപി ആരാധകർക്ക് മാത്രമല്ല, മലയാള സിനിമാ പ്രേമികൾക്ക് മുഴുവൻ ആവേശമാണ് ആ പേര്. മലയാളത്തിലെ ആ ഫയർബ്രാൻഡ് കഥാപാത്രം വീണ്ടും എത്തുമെന്ന് സംവിധായകൻ ഷാജി കൈലാസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിന്റെ തിരക്കഥ പകുതി പൂർത്തിയായിരിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഷാജി കൈലാസ്. സിനിമയുടെ പുതിയ പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ സംവിധായകൻ പങ്കുവെച്ചു. ‘എൽകെ’ എന്നാണ് സിനിമയ്ക്ക് പോസ്റ്ററിൽ പേര് നൽകിയിരിക്കുന്നത്. തോക്ക് പിടിച്ചിരിക്കുന്ന കയ്യുടെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ‘INEXORABLE SURESH GOPI’ എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നു.
കുറ്റവാളികൾക്കു വേണ്ടി കോടതിയിൽ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനു ശേഷം മരണശിക്ഷ നൽകുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകൻ തിരിച്ചു വരുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Comments