പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സാമന്തയും ശാകുന്തളം സഹനടൻ ദേവ് മോഹനും ; താരങ്ങളുടെ ചിത്രങ്ങൾ കാണാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് സാമന്തയും ശാകുന്തളം സഹനടൻ ദേവ് മോഹനും ; താരങ്ങളുടെ ചിത്രങ്ങൾ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 01:02 pm IST
Samantha Ruth Prabhu

Samantha Ruth Prabhu

FacebookTwitterWhatsAppTelegram

 

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭു ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തല്ലി ക്ഷേത്രത്തിൽ ദർശനെത്തിയത്. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ സംവിധായകൻ ഗുണശേഖറും നടൻ ദേവ് മോഹനും നടിക്കൊപ്പം ഉണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് ഇന്നലെ ക്ഷേത്രം സന്ദർശിച്ചത്.

Team #Shaakuntalam visited Sri Peddamma Thalli temple to seek divine blessings 🙏✨
'Shaakuntalam' coming to theatres this April 14 worldwide 🤍@Gunasekhar1 @Samanthaprabhu2 @ActorDevMohan @neelima_guna@GunaaTeamworks @SVC_official #ShaakuntalamOnApril14 pic.twitter.com/3O4y1Ieujb

— Sri Venkateswara Creations (@SVC_official) March 15, 2023

നിർമ്മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് ട്വിറ്റർ ഇന്ന് ചിത്രങ്ങൾ പങ്കുവെച്ചത്. സാമന്തയും ദേവും ക്രീം-വൈറ്റ് പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. നടി ഒരു പ്രിന്റഡ് സ്യൂട്ടും, ദേവ് ഒരു സെറ്റ് കുർത്ത പൈജാമയുമാണ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

ചൊവ്വാഴ്ച ശാകുന്തളത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിന്റെ സ്വകാര്യ പ്രദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ മനോഹരമായ കുറിപ്പിനൊപ്പം സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. “ഒടുവിൽ ഞാൻ ഇന്ന് സിനിമ കണ്ടു! ഗുണശേഖർ ഗാരു…. എന്റെ ഹൃദയം നിങ്ങൾ കവർന്നു. എത്ര മനോഹരമായ സിനിമ! നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്നിനെ വളരെ പ്രിയങ്കരമായി ജീവൻ നൽകി! നമ്മുടെ കുടുംബ പ്രേക്ഷകർ കാണുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല. നിങ്ങൾ ഞങ്ങളുടെ മാന്ത്രിക ലോകത്തെ സ്നേഹിക്കാൻ പോകുന്നു! ദിൽ രാജു ഗാരുവിനും നീലിമയ്‌ക്കും… ഈ അത്ഭുതകരമായ യാത്രയ്‌ക്ക് നന്ദി. ശകുന്തളം എന്നും എന്നോട് ചേർന്നിരിക്കും.!”- എന്നാണ് സാമന്ത റൂത്ത് പ്രഭു കുറച്ചത്.

ഏപ്രിൽ 14 നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ശാകുന്തളം പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസ് ചെയ്യുന്നത്. അല്ലു അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണ ടീം വർക്സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്.

മണി ശർമ്മ സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് പ്രവീൺ പുടിയാണ്. ഛായാഗ്രഹണം- ശേഖർ വി ജോസഫ്, കലാസംവിധാനം- അശോക്, വിഎഫ്‍എക്സ്- അളകസാമി മയൻ, വരികൾ- ചൈതന്യ പ്രസാദ്, ശ്രീമണി, നൃത്തസംവിധാനം-രാജു സുന്ദരം, സംഘട്ടനം-വെങ്കട്, കിംഗ് സോളമൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

Tags: Dev Mohanmoviesamantha ruth prabhuShaakuntalam
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies