മെഹബൂബ മുഫ്തി ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്ത സംഭവം; ഇസ്ലാമിസ്റ്റുകളുടെ എതിർപ്പിന് മറുപടിയുമായി മുഫ്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഹബൂബ മുഫ്തി ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്ത സംഭവം; ഇസ്ലാമിസ്റ്റുകളുടെ എതിർപ്പിന് മറുപടിയുമായി മുഫ്തി

Mehbooba Mufti defends temple visit, offering water to Shivling

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 06:00 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: നവഗ്രഹ ക്ഷേത്രത്തിൽ ദർശനം നടത്തിയ കാരണത്തിന്മേൽ അതിരൂക്ഷ വിമർശനമുന്നയിച്ച ഇസ്ലാമിസ്റ്റുകളെ സാന്ത്വനപ്പെടുത്തി മെഹബൂബ മുഫ്തിയുടെ പ്രതികരണം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അദ്ധ്യക്ഷയുമായ മെഹബൂബ പൂഞ്ചിലെ ക്ഷേത്രത്തിലുള്ള ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായതോടെ ഇസ്ലാമിസ്റ്റുകൾ രംഗത്തു വന്നിരുന്നു. ഇസ്ലാമിന് എതിരായ പ്രവൃത്തിയാണ് ചെയ്തതെന്നും ഇത് നാണക്കേടാണെന്നുമായിരുന്നു വിമർശനം. ഇതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് പിഡിപി അദ്ധ്യക്ഷ.

തന്റെ മതമെന്താണെന്ന് തനിക്ക് നല്ലപോലെ അറിയാമെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം. ഇത് മതേതര രാജ്യമാണ്. ഗംഗ ജമുനി തെഹ്‌സീബിനെ അനുഗമിക്കുന്നവരാണ് നാം. എല്ലാ മതങ്ങളെയും താൻ ബഹുമാനിക്കുന്നു. നമ്മുടെ നേതാവായിരുന്ന യെഷ്പാൽ ശർമ്മ ജി പണിത ക്ഷേത്രത്തിലേക്കാണ് താൻ പോയത്. മനോഹരമായ ക്ഷേത്രമാണത്. അവിടെയെത്തിയപ്പോൾ ഒരാൾ തനിക്ക് നിറയെ വെള്ളവുമായി ഒരു പാത്രം തന്നു. അതിൽ നിറയെ സ്‌നേഹവുമുണ്ടായിരുന്നു. അയാളുടെ ഭക്തിയെ ബഹുമാനിച്ച താൻ ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്യുകയായിരുന്നു.

ദിയോബാന്ദ് മൗലാന നടത്തിയ പരാമർശത്തോട് പ്രതികരിക്കാൻ താത്പര്യമില്ല. തനിക്ക് തന്റെ മതത്തെക്കുറിച്ച് നല്ലപോലെയറിയാം. താൻ എവിടെയെല്ലാം പോകുമെന്നുള്ളത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലെ നവഗ്രഹ ക്ഷേത്രത്തിലായിരുന്നു മുഫ്തി ദർശനം നടത്തിയതും ജലാഭിഷേകം ചെയ്തതും. ദ്വിദിന പൂഞ്ച് സന്ദർശനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് യുപിയിലെ ദിയോബാന്ദിലുള്ള മൗലാനയടക്കം നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.

അതേസമയം മുഫ്തിയുടെ നീക്കത്തിനെതിരെ ബിജെപിയും വിമർശനമുന്നയിച്ചിരുന്നു. ഹിന്ദുക്കളെ എതിർക്കുന്ന മെഹബൂബ മുഫ്തിയുടെ പുതിയ നീക്കമായ ക്ഷേത്ര ദർശനം ഗിമ്മിക്ക് ആണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും ബിജെപി ആരോപിച്ചു.

 

Tags: mehbooba muftiShivling
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies