നടൻ ഇന്നസന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. ശരീരം ഇപ്പോൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.
അർബുദത്തെ അതിജീവിച്ച് ജീവിതത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്. ക്യാൻസറിനെ ജീവിതത്തിൽ നിന്ന് തുടച്ചുനീക്കി മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിന്റെ ഇച്ഛാശക്തി പ്രചോദനാത്മകം തന്നെയാണ്.
Comments