അമൃത്പാൽ സിംഗിനെ പോലീസ് സന്നാഹം വളഞ്ഞിട്ട് പിടികൂടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത്പാൽ സിംഗിനെ പോലീസ് സന്നാഹം വളഞ്ഞിട്ട് പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 06:52 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: വിവാദ ഖാലിസ്താൻ  ഭീകരനും വാരിസ് ദേ പഞ്ചാബ് തലവനുമായ അമൃത്പാൽ സിംഗ് അറസ്റ്റിൽ. പഞ്ചാബ് ജലന്ധറിൽ നാടകീയതയ്‌ക്കൊടുവിലാണ് നൂറോളം പോലീസ് കാറുകളിലെത്തിയ സംഘം അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. നീണ്ട തിരച്ചിലിനൊടുവിലാണ് അന്വേഷണ സംഘം അമൃത്പാലിനെ കണ്ടെത്തിയത്. മണിക്കൂറുകളോളം പിന്തുടർന്ന ശേഷമാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.

സംഭവത്തെ തുടർന്ന് വ്യാജപ്രചാരണം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്റനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അമൃത്പാൽ സംഘത്തിലെ ആറ് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പോലീസ് നടപടികളിൽ ഇടപ്പെടരുതെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങളോട് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഫെബ്രുവരി 24-ന് തട്ടിക്കൊണ്ടുപോകൽ കേസിൽ കസ്റ്റഡിയിലെടുത്ത ഒരാളെ വിട്ടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാൽ പോലീസുമായി ഏറ്റുമുട്ടിയതാണ് ഇയാൾക്കെതിരെയുള്ള കേസ്. അമൃത്പാൽ അയാളുടെ അനുയായികളോടൊപ്പം പോലീസിന് നേരെ ആയൂധങ്ങൾ ചൂണ്ടുകയും ബാരിക്കേഡുകൾ തകർത്ത് അജ്‌നാല പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയും അയാളുടെ ഒരു സഹായിയെ മോചിപ്പിക്കുന്നതിനായി പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

അമൃത്പാലിന് ഐഎസ്‌ഐ സംഘവുമായി ബന്ധമുണ്ടെന്നാണ് രഹസ്യഅന്വേഷണ സംഘം പറയുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിന് ശേഷം അമൃത്പാൽ സിംഗിന്റെ ഒൻപത് ആയുധങ്ങളുടെ ലൈസൻസസ് പോലീസ് റദ്ദാക്കിയിരുന്നു. എന്നാൽ, തനിക്കെതിരെയുള്ളത് വ്യാജ പ്രചാരണമാണെന്നാണ് അമൃത്പാലിന്റെ വാദം.

Tags: ArrestAmritpal Singh
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies