സാരി ഉടുത്ത് 40 രാജ്യങ്ങൾ ബൈക്കിൽ ചുറ്റിക്കറങ്ങാൻ രമാഭായി ലത്പതേ; തനിയെ താണ്ടുന്നത് 80,000 കിലോമീറ്റർ; മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ താമസം; യുവതിക്ക് ധൈര്യം നൽകുന്നത് പ്രധാനമന്ത്രിയുടെ വാക്കുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാരി ഉടുത്ത് 40 രാജ്യങ്ങൾ ബൈക്കിൽ ചുറ്റിക്കറങ്ങാൻ രമാഭായി ലത്പതേ; തനിയെ താണ്ടുന്നത് 80,000 കിലോമീറ്റർ; മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ താമസം; യുവതിക്ക് ധൈര്യം നൽകുന്നത് പ്രധാനമന്ത്രിയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 09:12 pm IST
FacebookTwitterWhatsAppTelegram

ലോകം മുഴുവൻ ബൈക്കിൽ ചുറ്റിക്കറങ്ങാൻ പൂനെ സ്വദേശിനിയായ രമാഭായി ലത്പതേ. 80,000 കിലോമീറ്റർ താണ്ടി 40 രാജ്യങ്ങൾ സന്ദർശിക്കുക എന്നതാണ് ഈ യുവതിയുടെ മുന്നിലുള്ള ലക്ഷ്യം. യാത്രയിലെ ഒരു പ്രധാന ആകർഷണമെന്തെന്നാൽ മഹാരാഷ്‌ട്രിയൻ നൗവാരി സാരി ധരിച്ചു കൊണ്ടാണ് രമാഭായിയുടെ ഈ യാത്ര. ലോകമെമ്പാടും ഒറ്റയ്‌ക്ക് ബൈക്ക് ഓടിക്കുക എന്ന അവിശ്വസനീയമായ നേട്ടത്തിനായാണ് പൈലറ്റ് കൂടിയായ രമാഭായി ലത്പതേ ഇറങ്ങി തിരിച്ചിരിക്കുന്നത്. യാത്രയ്‌ക്ക് പ്രചോദനമായതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും.

ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണ് രമാഭായിയെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത്. ‘ഇന്ത്യയിലെ സ്ത്രീകൾ അസാധാരണമായ പുരോഗതി കൈവരിക്കുന്നു’ എന്ന വാചകമാണ് യുവതിക്ക് പ്രചോദനമായത്. 12 ജി 20 അംഗരാജ്യങ്ങളെ കൂടാതെ മറ്റ് ചില 30 രാജ്യങ്ങളും ഉൾപ്പടെ 6 ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 40 രാജ്യങ്ങളിലൂടെയാണ് രമാഭായി ലത്പതേയുടെ സോളോ ബൈക്ക് റൈഡ്. ഒറ്റയ്‌ക്ക് സവാരി ചെയ്യാൻ ഭയപ്പെടുന്നില്ലെന്നും കുത്തനെയുള്ള പർവതങ്ങളും മഞ്ഞുമൂടിയ മൺപാതകളുമടക്കമുള്ള വെല്ലുവിളികളെ നേരിടാൻ കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ടെന്നും യുവതി പറഞ്ഞു.

മോശം കാലാവസ്ഥയിലും ശരിയായ റൂട്ട് തിരഞ്ഞെടുക്കുന്നതിന് പൈലറ്റ് എന്ന രീതിയിലുള്ള അനുഭവ സമ്പത്തും മാപ്പ് കൃത്യമായി നിരീക്ഷിക്കാനുള്ള പരിചയവും തന്നെ സഹായിക്കുന്നുവെന്ന് രമാഭായി പറഞ്ഞു. അന്താരാഷ്‌ട്ര വനിതാ ദിനമായ 2023 മാർച്ച് 8-ന് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്നാണ് രമാഭായി തന്റെ സോളോ ബൈക്ക് റൈഡ് ടൂർ ആരംഭിച്ചത്. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്‌ക്ക് ശേഷം ബൈക്ക് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും.

പെർത്തിനും സിഡ്‌നിക്കും ഇടയിൽ ഏകദേശം 1,600 കിലോമീറ്റർ യാത്ര വളരെ ദുഷ്‌കരമാണ്. ഈ 1,600 കിലോമീറ്റർ പ്രദേശത്ത് മനുഷ്യവാസസ്ഥലങ്ങളോ സെൽഫോൺ കണക്റ്റിവിറ്റിയോ ഇല്ല. ഇവിടങ്ങളിലും ഒറ്റയ്‌ക്ക് യാത്ര ചെയ്യാനാണ് രമാഭായിയൂടെ തീരുമാനം. ഈ റൂട്ടിലൂടെ സഞ്ചരിക്കുമ്പോൾ കാട്ടിലായിരിക്കും താമസിക്കുക. ഒരു വർഷത്തിനുള്ളിൽ തന്റെ സൂപ്പർബൈക്കിൽ 80,000 കിലോമീറ്റർ പൂർത്തിയാക്കാൻ സാധിക്കുമെന്ന് യുവതി പറയുന്നു.

Tags: bikesaree
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies