പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മാതാപിതാക്കളുടെ ചീത്ത ഭയന്ന് 14-കാരി ചെയ്തത്..
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മാതാപിതാക്കളുടെ ചീത്ത ഭയന്ന് 14-കാരി ചെയ്തത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 05:43 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മാതാപിതാക്കൾ വഴക്ക് പറയുമെന്ന് ഭയന്ന് 14-കാരി ചെയ്തത് കടുംകൈ. സ്വയം മുറിവേൽപ്പിച്ചതിന് ശേഷം താൻ ആക്രമിക്കപ്പെട്ടുവെന്ന് വീട്ടുകാർക്ക് മുന്നിൽ കെട്ടുകഥ അവതരിപ്പിക്കുകയായിരുന്നു പെൺകുട്ടി.

നുണക്കഥയിൽ വിശ്വസിച്ച വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോക്‌സോ  ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു. പെൺകുട്ടിയെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി ആക്രമിച്ചുവെന്നായിരുന്നു കേസ്. ഡൽഹിയിലെ ഭജൻപുര പോലീസ് സ്‌റ്റേഷനിൽ മാർച്ച് 15നായിരുന്നു വ്യാജ പരാതിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.

സ്‌കൂൾ വിട്ട് മടങ്ങി വരുന്നതിനിടെ മൂന്ന് ആൺകുട്ടികൾ ചേർന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ആക്രമിക്കുകയും ചെയ്തുവെന്നായിരുന്നു 14-കാരിയുടെ മൊഴി. തന്റെ കൈകളിലെ മുറിവുകളുണ്ടാക്കിയത് അക്രമികളാണെന്നും കുട്ടി പറഞ്ഞു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തി.

നുണക്കഥയാണെന്ന് സംശയം തോന്നിയതോടെ പെൺകുട്ടിയെ മാറ്റിയിരുത്തി വനിതാ പോലീസുദ്യോഗസ്ഥ കാര്യങ്ങൾ ആരാഞ്ഞു. ഇതോടെ 14-കാര്യ സത്യം വെളിപ്പെടുത്തുകയായിരുന്നു.

സംഭവ ദിവസം സ്കൂളിൽ വച്ച് സാമൂഹ്യശാസ്ത്ര പരീക്ഷ നടന്നിരുന്നു. എന്നാൽ പരീക്ഷയിൽ നല്ലപോലെ പ്രകടനം നടത്താൻ കഴിയാതിരുന്നതിനാൽ വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്നു. ഇതോടെ അടുത്തുള്ള കടയിൽ പോയി ബ്ലേഡ് വാങ്ങുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടി വ്യക്തമാക്കിയതോടെ കേസ് സ്വമേധയാ റദ്ദാവുകയായിരുന്നു.

Tags: schoolGirlfake complaint
ShareTweetSendShare

More News from this section

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

‘One Officer, One Official Car’; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് കടിഞ്ഞാണിട്ട് മോദി സർക്കാർ; കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്

സമരങ്ങളുടെ മറവിൽ അക്രമം പാടില്ല; നിയമം കയ്യിലെടുക്കുന്നവർക്ക് ഇളവില്ല; വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം

രജനീകാന്ത് ദത്തെടുത്ത് കൂടെ താമസിപ്പിക്കാൻ ആഗ്രഹിച്ച മനുഷ്യൻ; ശമ്പളവും പെൻഷനും പുരസ്കാര തുകയുമടക്കം 30 കോടി ദാനം ചെയ്തു; പദ്മശ്രീ പാലം കല്യാണസുന്ദരത്തിന്റെ അപൂർവ്വ ജീവിതം

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ക്രൂരകൊലപാതകം; താഹിർ ഹുസൈൻ അടക്കം 5 പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം

Latest News

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies