കൊച്ചി : രണ്ടാമതും പെൺകുഞ്ഞ് ജനിച്ച സന്തോഷം പങ്ക് വച്ച് നടൻ ഗിന്നസ് പക്രു . മകൾ ദീപ്ത കീർത്തിക്ക് ഒപ്പം കുഞ്ഞിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . അമൃതഹോസ്പിറ്റലിലെ ഡോക്ടർ രാധാമണിയ്ക്ക് നന്ദി പറയുന്നതാണ് പോസ്റ്റ് .
2006 ലായിരുന്നു ഗായത്രി മോഹനുമായുള്ള ഗിന്നസ് പക്രുവിന്റെ വിവാഹം. മകൾ ദീപ്തക്കൊപ്പമുള്ള വീഡിയോകളും വിശേഷങ്ങളും പക്രു തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദീപ്തകീർത്തി ചില നൃത്തപരിപാടികളൊക്കെയായി കലാരംഗത്തേക്കു വരുന്നുണ്ട്. ഡാൻസിനൊപ്പം വരയും മകൾക്ക് ഇഷ്ടമാണെന്ന് ഗിന്നസ് പക്രു പറഞ്ഞിരുന്നു.
Comments