പതിറ്റാണ്ടുകൾക്ക് ശേഷം അപൂർതവയുടെ കാഴ്‌ച്ചയൊരുക്കി കശ്മീരിലെ വുലാർ തടാകം അടുത്തിടെയാണ് വംശനാശ ഭീക്ഷണി നേരിടുന്ന തറാവുകളെ വുലാർ തടാകത്തിൽ നിന്നും കണ്ടെത്തിയത്. ഡബ്ല്യൂയുസിഎംഎ യിലെ ജീവനക്കാരനായ ഷൗക്കത്ത് അഹമ്മദ് ആണ് അപൂർവ്വയിനം താറാവുകളെ കണ്ടെത്തിയതായി റിപ്പോട്ട് ചെയ്തത്. നീണ്ട വാലുകളുള്ള ഈ താറാവിന്റെ ചിത്രങ്ങൾ ഷൗക്കത്ത് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതിനുമുമ്പ് 1939ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ എഫ് ലൂഡ്‌ലോ ആണ് ഹോക്കർസറിൽ വെച്ച് ഈ അപൂർവയിനം താറാവുകളെ അവസാനമായി കണ്ടത്.
എന്നാൽ ദിവസങ്ങൾക്ക് ശേഷം മറ്റൊരു അപൂർവയിനം താറാവുകളെ കൂടി വുലാർ തടാകത്തിൽ നിന്നും കണ്ടെത്തിയിരിക്കുകയാണ്. സ്മീവ്‌സ് ഡക്ക് എന്നറിയപ്പെടുന്ന ഈ താറാവുകളെ ഒരു നൂറ്റാണ്ടിന് ശേഷമാണ് വീണ്ടും കണ്ടെത്തിയിരിക്കുന്നത്. 116 വർഷങ്ങൾക്ക് മുൻപ് 1907 ലാണ് സ്മീവ്‌സ് ഡക്ക് അവസാനമായി കശ്മീരിൽ കാണപ്പെട്ടത്.
നൂറ്റാണ്ടിന് ശേഷമുള്ള അപൂർവയിനത്തിൽപ്പെട്ട ഈ പക്ഷിയെ കണ്ടെത്തിയത് ശാസ്ത്രജ്ഞരിൽ അടക്കം ആശ്ചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ബിലാൽ നസീർ സർഗർ, ഉമെർ നാസീർ, ഷെയ്‌ക്ക് ഹാരീസ്, ഇർഫാൻ ഉൽ ഷമാസ്, ഷൗക്കത്ത് അഹമ്മദ് എന്നിവരാണ് സ്മീവിനെ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്.
യൂറോപ്യൻ രാജ്യങ്ങളിലാണ് സ്മീവുകൾ പ്രധാനമായും കാണപ്പെടുന്നത്. അപൂർവമായി മാത്രമാണ് ഇവ ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിൽ സന്ദർശനം നടത്താറുളളു. നുശേഷം
Comments