നിങ്ങൾക്ക് മീമുകളിൽ പ്രത്യേക താൽപര്യം ഉണ്ടോ ? ഉണ്ടെങ്കിൽ ജോലിയുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റോക് ഗ്രോ എന്ന കമ്പനിയാണ് ഒരാഴ്ച മുൻപ് ലിങ്ക് ഇന്നിൽ ജോലിയൊഴിവ് കാണിച്ച് പോസ്റ്റിട്ടത്. ഒരു ലക്ഷം രൂപ ശമ്പളത്തിൽ ചീഫ് മെമ്മെ ഓഫീസറായാണ് ജോലി.
ജോലിക്ക് അപേക്ഷിക്കുന്നവർ ഫിനാൻസ് മാർക്കറ്റിനെക്കുറിച്ച് നല്ല ധാരണയുള്ളവർ ആയിരിക്കണം. സാമ്പത്തിക മേഖലയും താമശയും തമ്മിൽ മനോഹരമായി ബന്ധിപ്പിക്കാനുള്ള കഴിവ് ഉണ്ടാകണം. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട മീമുകൾ സൃഷ്ടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. കൂടാതെ വളരെ പെട്ടെന്ന് തന്നെ ഈ മേഖലയിലെ എല്ലാ വിഷയങ്ങളെയും സംബന്ധിക്കുന്ന മീമുകൾ ഞൊടിയിടയിൽ തയ്യാറാക്കാൻ കഴിയണം. കൂടാതെ ഭാഷാ പ്രാവീണ്യവും ടീമിൽ നന്നായി പ്രവർത്തിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം.
ലിങ്ക് ഇന്നിലെ ഇടനിലക്കാരോട് കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് മികച്ച വ്യക്തിയെ തിരഞ്ഞെടുത്ത് നൽകിയാൽ ഐപ്പാഡ് ആണ് സമ്മാനമായി ലഭിക്കുക.
Comments