വയനാട്: കഴിഞ്ഞ ദിവസം വയനാട് എത്തിയ രാഹുൽ ഇത്തവണ വയനാട് ചുണ്ടേലുള്ള അസീസിന്റെ തട്ടുകടയിലാണ് കയറിയത്. രാഹുൽ പലപ്പോഴും സ്വന്തം മണ്ഡലത്തിലെത്തിയാൽ തട്ടുകടകളിലെ ഭക്ഷണമാണ് കഴിക്കാറ്. സമൂസയും ചിക്കൻ അടയും ചായയും വയറും മനസ്സും നിറഞ്ഞ് കഴിച്ച്ു.
അപ്രതീക്ഷിതമായാണ് രാഹുൽ അസീസിന്റെ തട്ടുകടയിലെത്തിയത്. രാഹുൽ കടയിലേക്ക് കയറിയപ്പോൾ അപ്പുറത്തെ മുറിയിൽ പാടകത്തിലായിരുന്നു. അസീസ്, കടയിലെ ജീവനക്കാരാണ് രാഹുലിനെ രാഹുലിനെ സ്വീകരിച്ചത്. ജീവനക്കാരൻ ഷാഹുൽ ഹമീദിനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞും സമൂസയും ചിക്കൻ അടയും രാഹുൽ കഴിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രാഹുലിനൊപ്പമുണ്ടായിരുന്നു.
Comments