പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പ്രണയമല്ല! അനുഷ്‌കയെ ആദ്യമായി കണ്ട നിമിഷത്തെ ഓർമ്മകൾ പങ്കുവെച്ച് വിരാട് കോഹ്‌ലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പ്രണയമല്ല! അനുഷ്‌കയെ ആദ്യമായി കണ്ട നിമിഷത്തെ ഓർമ്മകൾ പങ്കുവെച്ച് വിരാട് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് താരം അനുഷ്‌ക ശർമയുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. പ്രണയം തുറന്ന് പറയുന്നതിന് മുമ്പ് തന്നെ ഇരുവരും ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച പ്രണയമല്ല എന്നുമാണ് കോഹ്‌ലി വെളിപ്പെടുത്തിയിരിക്കുന്നത്. അനുഷ്‌കയെ ആദ്യമായി കണ്ട നിമിഷത്തെക്കുറിച്ചുള്ള അനുഭവവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

എ.ബി ഡിവില്ലിയേഴ്‌സിന്റെ ‘ദ 360 ഷോ’ യിലാണ് കോഹ്‌ലി മനസ്സ് തുറന്നത്. 2013-ൽ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരവരും ആദ്യമായി കാണുന്നതും തമ്മിൽ പരിചയപ്പെടുന്നതും. അൽപം പരിഭ്രമത്തോടെയാണ് ആദ്യമായി അനുഷ്‌കയെ കണ്ടുമുട്ടിയതെന്ന് താരം പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയിലെ രസകരമായ അനുഭവങ്ങളും താരം വിവരിച്ചു.

‘ഏറെ സമ്മർദ്ദത്തോടെയാണ് ഞാൻ സെറ്റിലെത്തിയത്. അവളോട് എങ്ങനെ ഹായ് പറയും, എന്ത് പറയും എന്നിങ്ങനെ ആലോചിക്കുകയായിരുന്നു ഞാൻ. അനുഷ്‌ക വരുന്നതിനും അഞ്ച് മിനിറ്റ് മുമ്പ് ഞാൻ സ്ഥലത്തെത്തിയിരുന്നു. അവൾക്ക് ഇത്രയും ഉയരമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. സാധാരണ ഉയരത്തിലുള്ള ഹീലിന്റെ ചെരിപ്പാണ് അനുഷ്‌ക ഇട്ടിരുന്നത്. ഞാൻ അവൾക്ക് മുന്നിൽ നിന്നാൽ ഒരു കുള്ളനെപ്പോലെയുണ്ടാകുമെന്ന് ആരെങ്കിലും പറഞ്ഞതിനാലാവാം ഹൈഹീൽ ഇട്ടില്ല. അനുഷ്‌കയെ കണ്ട എന്റെ ആദ്യ ചോദ്യം ഇങ്ങനെയായിരുന്നു: ഉയരമുള്ളതൊന്നും ഇടാൻ കിട്ടിയില്ലേ?

എന്താ പറഞ്ഞെ മനസിലായില്ല എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം. ആകെ കുഴപ്പത്തിലായി. കൂടുതൽ പതറാൻ തുടങ്ങി. പിന്നീട് ഷൂട്ട് പൂർത്തിയാവുകയും അനുഷ്‌ക നല്ല വ്യക്തിയാണെന്ന് ഞാൻ തിരിച്ചറിയുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ പരസ്പരം ബന്ധപ്പെടാൻ തുടങ്ങി സുഹൃത്തുക്കളായി. പിന്നീട് പതിയെ ഞങ്ങൾ ഡേറ്റിംഗും തുടങ്ങി. പെട്ടെന്നുള്ള ഡേറ്റിംഗ് ആയിരുന്നില്ല അത്. കുറേ നാൾ സംസാരിച്ചു. ഞാൻ അവളുമായി പ്രണയത്തിലാവുകയാണെന്ന് എനിക്ക് ആദ്യമെ തോന്നിയിരുന്നു.

മാസങ്ങളോളം ചാറ്റ് ചെയ്ത ശേഷം സിംഗിളായിരുന്നപ്പോൾ ഞാൻ അങ്ങനെ ചെയ്തിരുന്നു ഇങ്ങനെ ചെയ്തിരുന്നു എന്നെല്ലാം പറഞ്ഞ് മെസ്സേജ് അയച്ചു. സിംഗിൾ ആയിരുന്നു എന്ന് പറഞ്ഞതുകൊണ്ട് എന്തായിരുന്നു ഉദ്ദേശിച്ചത് എന്നായിരുന്നു അനുഷ്‌കയുടെ മറുചോദ്യം. ആദ്യമെ പ്രണയം ഉറപ്പിച്ചെങ്കിലും ആ ചോദ്യം പിന്നീട് അരോചകമായി തോന്നി. പിന്നീടാണ് അവൾ എന്നെ ഒപ്പം കൂട്ടാൻ തീരുമാനിക്കുന്നത്.’ കോഹ്‌ലി പറഞ്ഞു.

2017-ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇറ്റലിയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് ഇന്ത്യയിലെത്തിയ ശേഷം വൻ ആഘോഷ പരിപാടികളും നടത്തിയിരുന്നു.

 

Tags: cricketANUSHKA
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies