മുത്തച്ഛന്റെ ഓർമ്മയ്ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 11:21 pm IST
Facebook
Twitter
WhatsAppTelegram

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യമായി ലൈറ്റ് വിതരണം ചെയ്ത് യുവതി. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഖുഷി എന്ന യുവതിയാണ് സൈക്കിൾ യാത്രികരെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനായി റെഡ് ലൈറ്റ് വിതരണം ചെയ്തത്. തന്റെ മുത്തച്ഛന്റെ അപ്രതീക്ഷിത വിയോഗമാണ് യുവതിയെ ഇതിന് പ്രേരിപ്പിച്ചത്.

സൈക്കിളിൽ യാത്രചെയ്തുകൊണ്ടിരിക്കെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചാണ് ഖുഷിയുടെ മുത്തച്ഛൻ മരിക്കുന്നത്. രാത്രി ആയിരുന്നതിനാൽ സൈക്കിൾ യാത്രികനായ മുത്തച്ഛനെ കാർ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിന് കാരണം. 2020ലായിരുന്നു സംഭവം നടന്നത്.

ഏറെ പ്രിയപ്പെട്ട മുത്തച്ഛന്റെ അകാലത്തിലുള്ള വേർപാട് ഖുഷിയെ തളർത്തിയിരുന്നു. തുടർന്ന് തന്റെ മുത്തച്ഛന് സംഭവിച്ചത് പോലെയൊരു അപകടം വീണ്ടും ആവർത്തിക്കരുതെന്ന ലക്ഷ്യത്തോടെ സൈക്കിൾ യാത്രികർക്ക് റെഡ് ലൈറ്റുകൾ വിതരണം ചെയ്യുകയായിരുന്നു യുവതി. ഏകദേശം 1500 സൈക്കിൾ യാത്രികർക്ക് ഇതിനോടകം ലൈറ്റുകൾ നൽകി കഴിഞ്ഞു. തന്നെപ്പോലെ മറ്റാർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെടാതിരിക്കാനാണ് ഇത് ചെയ്യുന്നതെന്നും ഖുഷി പ്രതികരിച്ചു.

ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് ട്വിറ്ററിലൂടെ ഖുഷിയുടെ ഈ പ്രചോദനാത്മക സഹായം പങ്കുവെച്ചത്. തെരുവിൽ പ്ലക്കാർഡുമായി നിന്ന് സൈക്കിൾ യാത്രികർക്ക് റെഡ് ലൈറ്റ് പിടിപ്പിച്ച് നൽകുന്ന ഖുഷിയുടെ വീഡിയോയാണ് ട്വീറ്റിലുള്ളത്. സൈക്കിൾ ഓടിച്ചു വരുന്നവരെ കൈ കാണിച്ച് നിർത്തി ഓരോ സൈക്കിളിന്റെയും മുൻപിലും പിറകിലും ഖുഷി റെഡ് ലൈറ്റുകൾ പിടിപ്പിച്ച് നൽകി. നന്ദി സൂചകമായി പലരും ഖുഷിയുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണാം. ഓരോ സൈക്കിളും റെഡ് ലൈറ്റുകൾ തെളിച്ച് മുന്നോട്ട് പോകുന്നത് ഏറെ സന്തോഷത്തോടെയാണ് ഖുഷി കണ്ടു നിൽക്കുന്നത്. ഇതിനോടകം ലക്ഷക്കണക്കിനാളുകൾ ഖുഷിയുടെ വീഡിയോ കണ്ടുകഴിഞ്ഞു.

 

Tags: UPUTTARPRADESHcycle
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies