ഫാരിസ് അബുബക്കറിന്റെ വിശ്വസ്തൻ നജീം അഹമ്മദ് കുടുങ്ങി; നിർമാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടം തേടി ആദായ നികുതി വകുപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫാരിസ് അബുബക്കറിന്റെ വിശ്വസ്തൻ നജീം അഹമ്മദ് കുടുങ്ങി; നിർമാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടം തേടി ആദായ നികുതി വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2023, 11:03 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഫാരിസ് അബുബക്കറിന്റെ വിശ്വസ്തൻ നജീം അഹമ്മദിന്റെ ഫ്ലാറ്റ് സീൽ ചെയ്ത് ആദായനികുതി വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫാരിസ് അബൂബക്കറിന്റെ കൊച്ചിയിലെ മുഴുവൻ ഇടപാടുകളും വിശ്വസ്തരായ ഇടനിലക്കാരെ ബിനാമികളാക്കിയാണു നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തി. ഇയാൾക്ക് കോടികണക്കിന് രൂപയുടെ ബിസിനസ് ഉണ്ടെങ്കിലും രേഖകൾ ഒന്നും ഫാരിസിന്റെ ഓഫിസുകളിൽ ലഭ്യമല്ല.

2008-മുതൽ ഫാരിസ് കൊച്ചിയിൽ കോടിക്കണക്കിനു രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. ഇയാളുടെ ഇടനിലക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫ്ലാറ്റുകളിലാണു റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എല്ലാ രേഖകൾ സൂക്ഷിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വിശ്വസ്തനായ കണ്ണൂർ സ്വദേശി നജീം അഹമ്മദ് പാലക്കണ്ടിയുടെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഇവിടെനിന്നു രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ നജീം അഹമ്മദിന്റെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് വിഭാഗം മുദ്രവെക്കുകയും ചെയ്തു.

പരിശോധനയെ തുടർന്ന് ചെന്നൈയിലെ ആദായനികുതി ഓഫിസിൽ നേരിട്ടു ഹാജരാകണമെന്ന് നജീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ചിലവന്നൂരിലെ ഫ്ലാറ്റിലെ വസ്തുവകകൾ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതോടെ ഫാരിസ് അബൂബക്കറിനും കുരുക്കുകൾ മുറുകുകയാണ്. നജീമിനെ പോലുള്ള നിരവധി ഇടനിലകാർ ഫാരിസിന് കൊച്ചിയിലുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.

കൊച്ചിയിലെ നിർമാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണ് നജീമിൽ എത്തി നിൽക്കുന്നത്.
എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഫാരിസ് ഭൂമി ഇടപാട് നടത്തിയിട്ടുള്ള സ്ഥലങ്ങൾ അന്വേഷണ സംഘം സന്ദർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ട സുഹ‍ത്തും സഹായിയുമാണ് ഫാരിസെന്ന വിവാദം നിരവധി തവണ ഉയർന്നിട്ടുണ്ട്.

Tags: INCOME TAXfaris abubakar
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies